പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ വലയില്‍; അറസ്റ്റ് ഉടന്‍

പഴയങ്ങാടി: (www.kasargodvartha.com 23.06.2018) പഴയങ്ങാടി ടൗണിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ മൂന്ന് കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതികള്‍ പോലീസ് വലയിലായി. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് പോലീസ് വലയിലാക്കിയത്.

പഴയങ്ങാടി, പുതിയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലെ ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് അന്വേഷണം രണ്ടുപേരിലെത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായി നടത്തിയ കവര്‍ച്ച പോലീസിന് വെല്ലുവിളിയായിരുന്നു. കവര്‍ച്ചക്കുശേഷം രണ്ടുപേര്‍ സ്‌കൂട്ടറില്‍ മോഷണ മുതലുമായി പോകുന്ന ദൃശ്യം പോലീസിന് ലദിച്ചതാണ് നിര്‍ണ്ണായകമായത്.
Kannur, Jweller-robbery, Kerala, Pazhayangadi jewellery robbery: Accused in police custody

സി.സി.ടി.വി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് കവര്‍ച്ചക്കാരെന്ന് കരുതുന്നവര്‍ പഴയങ്ങാടിയിലൂടെ ഹെല്‍മറ്റ് ധരിച്ചും കുട ചൂടിയും യാത്രചെയ്യുന്ന ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പഴയങ്ങാടി എസ് ്‌ഐ ബിനു, എസ്പിയുടെ ക്രൈം ബ്രാഞ്ച് സ്‌ക്വാഡ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Jweller-robbery, Kerala, Pazhayangadi jewellery robbery: Accused in police custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?