കാനഡയില്‍ കഞ്ചാവ് നിയമപരം; ബില്‍ പാസായി; അന്തിമ തീരുമാനത്തിനായി കാതോര്‍ത്ത് രാജ്യം
ഒട്ടാവ: (www.kvartha.com 09.06.2018) രാജ്യചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ബില്‍ കനേഡിയന്‍ സെനറ്റ് പാസാക്കി. കഞ്ചാവിന്റെ ഉത്പാദനവും ഉപയോഗവും നിയമപരമാക്കുന്ന ബില്ലാണ് 30-നെതിരെ 56 വോട്ടുകള്‍ക്ക് സെനറ്റില്‍ പാസായത്.
ആറുമാസം നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് കഞ്ചാവ് നിയമവിധേയമാക്കുന്നത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കഞ്വാവിനെ നിയമവിധേയമാക്കുമെന്നത്. മരുന്ന് ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ നേരത്തെ തന്നെ കാനഡയില്‍ നിയമമുണ്ട്.
പന്ത്രണ്ടോളം ഭേദഗതികളോടെ സെനറ്റ് പാസാക്കിയ മരിജ്വാന നിയമം അന്തിമ തീരുമാനത്തിനായി ഹൗസ് ഓഫ് കോമണ്‍സിന് അയക്കും. ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Drugs, Cannabis, Law, Legal, Canada, Ottawa, Canada Senate approves marijuana legalization bill with dozens of amendments

Powered by Info News For You

Comments
Post a Comment