മൊബൈല്‍ നമ്പര്‍ പോര്‍ട്ടിംഗ് സംവിധാനം അടുത്ത വര്‍ഷം മാര്‍ച്ചോടെ അവതാളത്തിലാകും


മൊബൈല്‍ നമ്പര്‍ പോര്‍ട്ടിംഗ് സംവിധാനം അവതാളത്തിലേക്ക്. പഴയ നമ്പര്‍ നിലനിര്‍ത്തി മറ്റൊരു ടെലകോം ദാതാക്കളുടെ സേവനത്തിലേക്ക് മാറുന്ന പോര്‍ട്ടിംഗ് സംവിധാനം അടുത്ത വര്‍ഷം മാര്‍ച്ചോടെ ക്ലേശകരമാകും. നിലവില്‍ ഈ സേവനം നടത്തികൊണ്ടിരിക്കുന്ന രണ്ട് കമ്പനികള്‍ ഇതില്‍ നിന്ന് പിന്മാറുന്നതോടെയാണ് ഇത്. ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ചട്ട പ്രകാരം കമ്പനികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പോര്‍ട്ടിംഗ് ഫീസ് കുറഞ്ഞതാണ് പുതിയ സങ്കീര്‍ണ്ണതയ്ക്ക് കാരണം.

നിലവില്‍ പോര്‍ട്ടിംഗ് നടത്തുന്ന രണ്ട് കമ്പനികളുമായി ടെലികോം ഡിപ്പാര്‍ട്ടമെന്റ് സ്ഥാപിച്ചിരുന്ന കരാര്‍ അടുത്ത് വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും. എന്നാല്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന ഫീസില്‍ ടെലികോം ഡിപ്പാര്‍ട്ടമെന്റ് ഇടിവ് വരുത്തിയത് കരാര്‍ പുതുക്കുന്നതില്‍ നിന്നും കമ്പനികളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ഫീസില്‍ 80 ശതമാനം ഇടിവാണ് കമ്പനി നേരിടുന്നത്. 19 രൂപ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ നാല് രൂപമാത്രമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. ആയതിനാല്‍ കരാര്‍ കാലവധിയ്ക്ക് ശേഷം തങ്ങള്‍ പിന്മാറുകയാണെന്ന് കമ്പനികള്‍ ടെലകോം മന്ത്രാലയത്തെ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?