കണ്ണൂരിലെ ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമെന്ന് പോലീസ് ഉറപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു, മോഷണസംഘത്തില്‍ രണ്ടിലധികം പേര്‍

തളിപ്പറമ്പ്: (www.kvartha.com 09.06.2018) കണ്ണൂരിലെ ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമെന്ന് പോലീസ് ഉറപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു, മോഷണസംഘത്തില്‍ രണ്ടിലധികം പേര്‍ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലെ അല്‍ഫത്തീബി ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കവര്‍ച്ച നടന്നത്. ജ്വല്ലറി ഉടമയും രണ്ട് ജോലിക്കാരും ജുമുഅ നമസ്‌ക്കാരത്തിന് പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.

ഷട്ടര്‍ താഴ്ത്തി പൂട്ടിട്ടാണ് ഇവര്‍ പോയത്. ഇതിനുശേഷം രണ്ടുപേര്‍ ജ്വല്ലറിയുടെ മുന്നില്‍ ഒരു നീല തുണി കര്‍ട്ടനാക്കി ജ്വല്ലറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റടിച്ചു മറച്ച ശേഷമായിരുന്നു മോഷണം. ജീവനക്കാര്‍ പള്ളിയിലേക്ക് പോകുന്നതുവരെ ഇവരെ കവര്‍ച്ചാസംഘം നിരീക്ഷിച്ചിരുന്നതായി പോലീസ് കരുതുന്നു. വെറും ഒരു മണിക്കൂറിനുള്ളിലാണ് മൂന്നരകിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമായി കവര്‍ച്ചാസംഘം സ്ഥലം വിട്ടത്.

Pazhayangadi robbery investigation begins, News, Trending, Robbery, CCTV, Police, Kerala

സമീപത്തെ ചില കടകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ അതിവിദഗ്ധമായ കവര്‍ച്ചയാണ് പഴയങ്ങാടിയില്‍ അരങ്ങേറിയത്.

പ്രൊഫണല്‍ കവര്‍ച്ചക്കാര്‍ക്ക് മാത്രമേ ഇത്തരമൊരു കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. മോഷണസംഘത്തിന് പ്രാദേശികമായ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വൈകാതെ തന്നെ കവര്‍ച്ചാസംഘത്തെ പിടികൂടാന്‍ കഴിയുമെന്നുള്ള വിശ്വാസമാണ് പോലീസ് പരിശോധിക്കുന്നത്. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിന്റെ പാതയോരത്ത് സ്ഥിതിചെയ്യുന്ന ജ്വല്ലറിയില്‍ പകല്‍സമയത്ത് നടന്ന കവര്‍ച്ച വ്യാപാരികളെ പോലും ഞെട്ടിച്ചു. ബസ് സ്റ്റാന്‍ഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടതോടെ ബസുകളെല്ലാം ഇതേസ്ഥലത്താണ് പാര്‍ക്കുചെയ്യുന്നത്.

ജ്വല്ലറിയുടെ അകത്ത് കടന്ന മോഷ്ടാക്കള്‍ സി.സി.ടി.വിയുടെ പ്രൊജക്റ്ററും മോണിറ്ററും എടുത്തുകൊണ്ടുപോയിരുന്നു. ഇത് ആളെ തിരിച്ചറിയാനായിരുന്നു. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച പോലീസിന് ജ്വല്ലറിയുടെ മുന്‍ഭാഗം മറച്ച തുണി കൃത്യത്തിനുശേഷം നീക്കുന്ന ദൃശ്യം ലഭ്യമായിരുന്നു. തുടര്‍ന്ന് രണ്ടുപേര്‍ ബാഗുമായി പോകുന്നതും ഒരാള്‍ പുറത്തുനിന്ന് മൊബൈലില്‍ സംസാരിക്കുന്നതുമായ അവ്യക്തദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് കവര്‍ച്ചക്കാരാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

മറച്ച തുണി നീക്കുന്ന ദൃശ്യം പതിഞ്ഞ ക്യാമറയിലെ സമയം ഉച്ചയ്ക്ക് 1.35 ആണ്. കവര്‍ച്ചക്കുശേഷം കട പൂര്‍വസ്ഥിതിയില്‍ അടച്ചിടാനും മോഷ്ടാക്കള്‍ തയ്യാറായി. സ്ഥലത്തെത്തിയ പോലീസ് നായ മാടായി കോളജിന് സമീപത്തെ റോഡുവരെ എത്തി തിരിച്ചുപോവുകയായിരുന്നു. മോഷ്ടാക്കള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കവര്‍ച്ച നടന്ന ഉടനെ തന്നെ കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ച് പോലീസ് വാഹന പരിശോധനയും മറ്റും നടത്തിയെങ്കിലും സംശയമുള്ള ആരെയും കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് കണ്ണൂര്‍ എസ് പി ശിവവിക്രമും ജ്വല്ലറിയിലെത്തിയിരുന്നു. ജ്വല്ലറി ഉടമയായ കണ്ണൂര്‍ സ്വദേശി എ പി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഒരുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pazhayangadi robbery investigation begins, News, Trending, Robbery, CCTV, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?