പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് സൗദിയില്‍ ജയിലിലായി

ദമ്മാം: (www.kvartha.com 24.06.2018) സൗദിയില്‍ ഇസ്ലാമിനെതിരായി ട്വീറ്റ് ചെയ്ത മലയാളി യുവാവ് ജയിലിലായി. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്.

ജോലി ചെയ്യുന്ന സ്ഥലത്ത് സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. അബദ്ധത്തില്‍ പറ്റിയതാണെന്ന് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.



സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും മതത്തെയും, രാജ്യത്തെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യാതൊന്നും പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സാമൂഹിക പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Dammam, Saudi Arabia, Social Network, Arrested, Jail, Prophet, Gulf, World, News, Keralite arrested for insulting prophet in Saudi Arabia



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?