ശക്തമായ മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു

മംഗളൂരു: (www.kasargodvartha.com 11.06.2018) ശക്തമായ മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. കര്‍ണാടകയിലെ നാദസ്വരം കലാകാരന്‍ നാഗേഷ് ബപ്പനാടിന്റെ മാതാവ് അപ്പി എ ഷെരിഗാര്‍ (85) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ സുരേന്ദ്ര, ഷെരിഗാറിന്റെ പേരക്കുട്ടി തുഷാര്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച ദേശീയപാത 66 ല്‍ ആണ് അപകടം. പേരക്കുട്ടി തുഷാറിനോടൊപ്പം സൂറത്ത്കല്ലില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ ഷെരിഗാറിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, Mangalore, Death, Accident, news, Top-Headlines, Mangalore, Women, Car, Women dies in accident 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?