അന്ത്യോദയ എക്‌സ്പ്രസിന് സ്‌റ്റോപ്പ് അനുവദിച്ചതില്‍ ട്രോളര്‍മാര്‍ക്കും മുഖ്യപങ്ക്

കാസര്‍കോട്: (www.kasargodvartha.com 28.06.2018) കൊച്ചുവേളിയില്‍ നിന്നും മംഗളൂരുവിലേക്ക് രണ്ടാഴ്ച മുമ്പ് ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിന് സ്‌റ്റോപ്പ് അനുവദിച്ചതില്‍ ട്രോളര്‍മാര്‍ക്കും മുഖ്യപങ്ക്. വിവിധ തരത്തിലുള്ള പ്രതിഷേധ ട്രോളുകള്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. 'നിര്‍ത്തിയിട്ട് പോയാമതി' എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ ക്യാമ്പെയിനും സംഘടിപ്പിച്ചിരുന്നു.

രാജധാനിയുള്‍പെടെയുള്ള ട്രെയിനുകള്‍ കാസര്‍കോട്ട് നിര്‍ത്താതെ ഓടിപ്പോകുന്നതിന്റെ അമര്‍ഷവുമായിരിക്കെയാണ് പുതുതായി അനുവദിച്ച അന്ത്യോദയ എക്‌സ്പ്രസും കാസര്‍കോട്ട് സ്‌റ്റോപ്പില്ലാതെ ഓടിത്തുടങ്ങിയത്. കാസര്‍കോട് എം എല്‍ എ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് പ്രതിഷേധിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ മൈലേജാണുണ്ടാക്കിയത്. ട്രോളര്‍മാര്‍ എംഎല്‍എയെയും എംപിയെയും എടുത്തിട്ട് പൊരിച്ചിരുന്നു. ഇത് ജനപ്രതിനിധികള്‍ക്ക് നെഗറ്റീവ് എനര്‍ജിയുണ്ടാക്കിയെങ്കിലും വിഷയം ലൈവായി നിര്‍ത്താന്‍ സാധിച്ചു.

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭാ എം.പി വി. മുരളീധരന് നല്‍കിയ ഉത്തരവിന്റെ കോപ്പി പുറത്ത് വിട്ടു കൊണ്ട് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്താണ് അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.






കൂടുതല്‍ ട്രോളുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Trending, Train, N.A.Nellikunnu, MLA, Trolls help to allow stop for Antyodaya express in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?