മാധ്യമ വാര്‍ത്തകളില്‍ ഇനി മുതല്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുത്; മഹാരാഷ്ട്ര ഹൈക്കോടതി

മുംബൈ:(www.kvartha.com 08/06/2018) ഇനി മുതല്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോട് മഹാരാഷ്ട്ര ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ രേഖകളില്‍ ദളിത് എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് മെശ്രാം എന്നയാള്‍ രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

ദളിത് എന്ന പദം ഉപയോഗിക്കുന്നത് വിലക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം പുരോഗമിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എജിപി ഡി. താക്കറെ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമ വാര്‍ത്തകളിലും നിരോധനം നടപ്പിലാക്കണമെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി.പി ധര്‍മ്മാധികാരി, ഇസെഡ് എ ഹഖ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

News, Mumbai, National, High Court, Do not use the word Dalit in the news media anymore; Maharashtra High Court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, High Court, Do not use the word Dalit in the news media anymore;  Maharashtra High Court


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?