കോഴി കൊണ്ടുവരാന്‍ കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടി; സംഘമെത്തിയത് മുഖംമൂടി ധരിച്ച് ആള്‍ട്ടോ കാറില്‍

ആദൂര്‍: (www.kasargodvartha.com 24.06.2018) കോഴി കൊണ്ടുവരാന്‍ കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ആദൂര്‍ സി.എ നഗറില്‍ വെച്ചാണ് സംഭവമെന്ന് പറയുന്നു.

ടെമ്പോ ഡ്രൈവര്‍ കളനാട്ടെ ഫാറൂഖ്, സഹായി പൂച്ചക്കാട്ടെ ഹബീബ് എന്നിവരെ മര്‍ദിച്ചാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കര്‍ണാടക പുത്തൂരിലേക്ക് കോഴി കൊണ്ടുവരാനായി പോകുന്നതിനിടെ ആള്‍ട്ടോ 800 കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തുകയും റോഡിലേക്ക് വലിച്ചിറക്കി പണവും മൊബൈലുമായി കടന്നുകളയുകയായിരുന്നുവെന്നുമാണ് പരാതി. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സുള്ള്യ ഭാഗത്തേക്ക് സംഘം കാറോടിച്ച് രക്ഷപ്പെട്ടതെന്നും മര്‍ദനമേറ്റവര്‍ പോലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, news, Car, Assault, Attack, cash, Chicken, Karnataka, Cash looted from Tempo Driver
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?