ചുറ്റുമതില്‍ തകര്‍ന്ന് വീട്ടിലേക്ക് വീണു; സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഉപ്പള: (www.kasargodvartha.com 10.06.2018) കനത്ത മഴയില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീട്ടിലേക്ക് വീണു. സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ താമസിക്കുന്ന ഖൈറുന്നിസയുടെ വീട്ടിലേക്കാണ് തൊട്ടടുത്ത പറമ്പിലെ ചുറ്റുമതില്‍ തകര്‍ന്നു വീണത്. മതില്‍ വീണ് വീടിനും കിണറിനും കേടുപാടുകള്‍ സംഭവിച്ചു.

സംഭവസമയം വീടിന് പരിസരത്തായി കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നെങ്കിലും ഇവരുടെ ദേഹത്തേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മതിലിന്റെ മറ്റു ഭാഗങ്ങളും വീഴാറായ അവസ്ഥയിലാണ്. ഇക്കാര്യം ധരിപ്പിക്കാനായി പറമ്പിന്റെ ഉടമസ്ഥനെ വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. തഹസില്‍ദാര്‍ക്കും മറ്റും പരാതികള്‍ നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Rain, Child, Wall collapsed; House damaged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?