മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു; പിതാവ് കസ്റ്റഡിയില്‍; സി സി ടി വി ദൃശ്യങ്ങളില്‍ കുഞ്ഞിന്റെ നെറ്റിയില്‍ ഉമ്മവെച്ച് നിലത്ത് കിടത്തി കടന്നുകളയുന്ന പിതാവ്

കൊച്ചി: (www.kvartha.com 02.06.2018) കൊച്ചിയില്‍ 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളിയുടെ പാരിഷ് ഹാളിന്റെ ഒഴിഞ്ഞമൂലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്.

Kerala, Kochi, Child, Father, Custody, CCTV, Mother, Church, Parish Hall, New born child leaved in church; Father in police custody

ഭാര്യയും ഭര്‍ത്താവും മൂന്ന് മാസം മാത്രം പ്രായമായ കൈക്കുഞ്ഞും മൂന്ന് വയസ്സ് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയുമായി പള്ളിയിലേക്ക് കടക്കുന്നത് കാമറയില്‍ വ്യക്തമാണ്.

പ്രസവം കഴിഞ്ഞതിന്റെ അവശത സ്ത്രീയുടെ മുഖത്തും നടത്തത്തിലും വ്യക്തം. പള്ളിയിലേക്ക് പ്രവേശിച്ച ഇവര്‍ പിന്നീട് പള്ളിയിലെ പാരീഷ് ഹാളില്‍ ഒഴിഞ്ഞ മൂലയില്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിയില്‍ ഉമ്മവെച്ച ശേഷം നിലത്ത് കിടത്തുന്ന ദൃശ്യങ്ങളും വ്യക്തമാണ്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആളുകള്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Child, Father, Custody, CCTV, Mother, Church, Parish Hall, New born child leaved in church; Father in police custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?