ബിസിസിഐ വാര്‍ഷിക പുരസ്‌കാരം പ്രഖ്യാപിച്ചു; രണ്ട് സീസണുകളിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ കോഹ് ലി; മികച്ച വനിതാ ക്രിക്കറ്റര്‍ പുരസ്‌കാരം ഹര്‍മന്‍പ്രീത് കൗറിനും സമൃതി മന്ദനയ്ക്കും; ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറായി കേരള താരം
മുംബൈ: (www.kvartha.com 07.06.2018) ബിസിസിഐ വാര്‍ഷിക പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലി, വനിതാ ക്രിക്കറ്റര്‍മാരായ ഹര്‍മന്‍പ്രീത് കൗര്‍, സമൃതി മന്ദന എന്നിവര്‍ അവാര്‍ഡിനര്‍ഹരായി. കഴിഞ്ഞ രണ്ട് സീസണുകളിലെ പ്രകടനങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ വാര്‍ഷിക പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമിഗ്രര്‍ ട്രോഫി രണ്ട് സീസണുകളിലെയും പ്രകടനത്തിന് വിരാട് കോഹ് ലി സ്വന്തമാക്കി. ട്രോഫിയും, ഫലകവും ഇരുസീസണുകളിലുമായി 15 ലക്ഷം രൂപ വീതവുമാണ് കോഹ്‌ലിക്ക് ലഭിക്കുക. 2016-17ലെ മികച്ച ഇന്ത്യന്‍ വനിതാ താരമായി ഹര്‍മന്‍പ്രീത് കൗറും 2017-18 വര്‍ഷത്തെ മികച്ച വനിതാ ക്രിക്കറ്റര്‍ ആയി സ്മൃതി മന്ദനയും തെരഞ്ഞൈടുക്കപ്പെട്ടു. ഇരുവര്‍ക്കും 15 ലക്ഷം വീതമാണ് ലഭിക്കുക.
അന്താരാഷ്ട്ര ക്രിക്കറ്റിലും അഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ആകെ 18 അവാര്‍ഡുകളാണ് ബിസിസിഐ നല്‍കുന്നത്. ജൂണ്‍ 12ന് ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന് കേരളത്തിന്റെ ജലജ് സക്‌സേനയും കശ്മീരിന്റെ പര്‍വേസ് റസൂലും പുരസ്‌കാരത്തിനര്‍ഹരായി. രഞ്ജി ട്രോഫിയിലെ മികച്ച ഓള്‍ റൗണ്ടര്‍ക്ക് നല്‍കുന്ന ലാലാ അമര്‍നാഥ് ട്രോഫിക്കാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. 2016-17 സീസണുകളിലെ പ്രകടനത്തിലൂടെ പര്‍വേസ് റസൂലും 2017-18 സീസണിലെ പ്രകടനത്തിന് ജലജ് സക്‌സേനയുമാണ് മികച്ച ഓള്‍റൗണ്ടറായത്. ഇരുവര്‍ക്കും ട്രോഫിയും ഫലകവും അഞ്ച് ലക്ഷം രൂപയും ലഭിക്കും.
Keywords: India, National, News, Mumbai, Cricket, Sports, Award, Virat Kohli, Virat Kohli to get cricketer of the year award at BCCI annual gala

Powered by Info News For You

Comments
Post a Comment