മീനിലെ 'ഉഗ്രവിഷം' വീട്ടമ്മയുടെ കൈയ്യിലെ സ്വര്‍ണമോതിരം വെള്ളിയാക്കി: സംഭവം ചങ്ങനാശേരിയില്‍

കൊല്ലം (www.evisionnews.co): മീന്‍ വെട്ടിയ വീട്ടമ്മയുടെ കൈയ്യില്‍ കിടന്ന സ്വര്‍ണമോതിരം വെള്ളനിറത്തിലായി. ചങ്ങനാശേരി നാലുകോടി ആനിക്കുടിയില്‍ ജോയിച്ചന്റെ ഭാര്യ റോസമ്മയുടെ സ്വര്‍ണമോതിരത്തിന്റെ ഒരു ഭാഗമാണ് മീന്‍ വെട്ടിക്കഴിഞ്ഞപ്പോള്‍ വെള്ളിനിറമായത്. ചൂരമീനാണ് സ്വര്‍ണത്തെ വെളുപ്പിച്ചത്.

മീന്‍ കറിവെച്ചു കഴിഞ്ഞാണ് മോതിരത്തിന്റെ നിറവ്യത്യാസം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആറുവര്‍ഷം മുമ്പ് വാങ്ങിയ ഒന്നര ഗ്രാം തൂക്കമുള്ള മേതാമിരമാണ് നശിച്ചത്. സംഭവം അറിഞ്ഞതോടെ ഈ കടയില്‍ മീന്‍ വാങ്ങിയ നാട്ടുകാരും മീന്‍ നശിപ്പിച്ചു. എന്നാല്‍ സാമ്പിള്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

നേരത്തെ തിരുവല്ല പൊങ്ങന്താനത്തും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് കട്ടത്തറയിലെ ജെസി പാചകം ചെയുന്നതിന് മത്തി വെട്ടുന്നതിനിടെയായിരുന്നു മോതിരങ്ങളുടെ നിറം മാറിയത്. ജെസിയുടെ വിവാഹമോതിരമാണ് നിറംമങ്ങി വെള്ളി പോലെയായി മാറിയത്. മത്തി ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മത്തി വെട്ടിക്കഴിഞ്ഞതോടെ കൈയിലെ രണ്ടു മോതിരങ്ങളും വെള്ളി നിറമായി. മത്തിയില്‍ കലര്‍ത്തിയ രാസപദാര്‍ത്ഥങ്ങളുടെ പരിണിത ഫലമായിരിക്കും മോതിരത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ കുടുംബം പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?