കട അക്രമിച്ചവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തും: പോലീസ്

ഉപ്പള: (www.kasargodvartha.com 12.06.2018) ഉപ്പളയില്‍ കട അക്രമിക്കുകയും കടയുടമയെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതികളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് കുമ്പള സി.ഐ പേംസദന്‍ വ്യക്തമാക്കി. കഞ്ചാവ് മാഫിയയുടെ ഗുണ്ടാവിളയാട്ടം കാരണം ഉപ്പള നയ ബസാറിലെ കട തകര്‍ക്കപ്പെടുകയും കടയുടമ  ബാത്തിഷയെ (28) പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

നയാബസാറിന് തൊട്ടടുത്ത സലൂണിന്റെ വരാന്തയില്‍ സ്ഥിരമായി കഞ്ചാവ് മാഫിയ സംഘം താവളമടിക്കുന്നത് കച്ചവടത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് കടയുടമ  പറയുന്നു. രണ്ടാം തവണയാണീ കട അടിച്ചു തകര്‍ക്കുന്നത്. നുഅ്മന്‍, മുഷൈദ്, ബാത്തി  എന്നിവരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരുടെ മറ്റ് കേസുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉപ്പളയില്‍ ഗുണ്ടാ- മാഫിയ സംഘങ്ങള്‍ വീണ്ടും തലപൊക്കിയിരിക്കുന്നത്

Related News:
ഗുണ്ടാ മാഫിയകള്‍ തേര്‍വാഴ്ച നടത്തിയ നഗരത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാവിളയാട്ടം; സലൂണ്‍ തകര്‍ത്തു, കടയുടമയായ യുവാവിന് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Police, Attack, Investigation, Will Take Strict action against Goonda Gang: Police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?