കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പിടിവിട്ടു; രാജ്യസഭാ സീറ്റിലേക്ക് മാണിയുടെ മരുമകളോ?

തിരുവനന്തപുരം: (www.kvartha.com 07.06.2018) രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂക്ഷമായ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്സഭാ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാന്‍ മല്‍സരിച്ചാലും അത്ഭുതപ്പെടാനില്ലാത്ത സ്ഥിതി. മരം കയറാന്‍ വന്ന കുരങ്ങന് കോണ്‍ഗ്രസ് ഏണിവച്ചുകൊടുത്തു എന്നാണ് മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഈ തീരുമാനത്തേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

വി എം സുധീരനും കെ സി ജോസഫും പരസ്യമായി രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതൃത്വങ്ങളും അതൃപ്തി പരസ്യമാക്കാനുള്ള തീരുമാനത്തിലാണ്. തീരുമാനം ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ശേഷം തിരുവനന്തപുരത്തെത്തുന്ന രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെ കരിങ്കൊടി കാണിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നതായിപ്പോലുമുണ്ട് സൂചന. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിയമസഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് സഭ സ്തംഭിപ്പിക്കാനും തീവ്രവാദികളെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ സഭയിലും പുറത്തും വന്‍ പ്രതിഷേധം അഴിച്ചുവിട്ട് ശ്രദ്ധ തിരിക്കാനും നീക്കമുണ്ട് എന്ന് അറിയുന്നു. ഇതിനേക്കുറിച്ച് സൂചന ലഭിച്ചതിനേത്തുടര്‍ന്ന് പോലീസും ജാഗ്രതയിലാണ്.


ഒഴിവുവരുന്ന മൂന്ന് സീറ്റുകളിലൊന്ന് മാത്രമാണ് യുഡിഎഫിന് ജയിക്കാനാകുന്നത്. അത് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിലൂടെ രാജ്യസഭാംഗമാകാന്‍ അര്‍ഹതയുള്ള കോണ്‍ഗ്രസിലെ മുഴുവന്‍ പേരെയും നേതൃത്വം അപമാനിച്ചുവെന്നാണ് പൊതുവികാരം. ഇത് മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വലിയ തോതില്‍ വില കൊടുക്കേണ്ടി വരും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ വീണ്ടും മല്‍സരിപ്പിക്കരുതെന്നും മറ്റാരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നും കോണ്‍ഗ്രസില്‍ പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമൂലം കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടാകുന്നത് ഒഴിവാക്കാനും കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് രാജ്യസഭാ സീറ്റ് നല്‍കി വിട്ടുവീഴ്ച ചെയ്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

അതിനിടെ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കും എന്ന് സൂചനയുണ്ട്.

Keywords: Kerala, Thiruvananthapuram, News, K.M.Mani, Election, Muslim-League, Kerala Congress, Congress, Politics, Police, Assault, Clash, Nisha Jose to be RS Candidate; Congress under huge explosion 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?