റമദാനില്‍ ദൈവപ്രീതി ലഭിക്കും; നാല് വയസുകാരിയായ മകളെ മടിയിലിരുത്തി പ്രാര്‍ത്ഥിച്ച് കഴുത്തറുത്ത് കൊന്നു; പിതാവ് അറസ്റ്റില്‍

ജോധ്പൂര്‍: (www.kvartha.com 10.06.2018) റമദാന്‍ മാസത്തില്‍ മനുഷ്യബലി നല്‍കിയാല്‍ ദൈവ പ്രീതി ലഭിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്ത് നാല് വയസുകാരിയായ മകളെ പിതാവ് മടിയിലിരുത്തി കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നവാബ് അലി ഖുറേഷി (26) ആണ് തന്റെ മകളായ റിസ് വാന (നാല്)യെ മടിയിലിരുത്തി കഴുത്തറുത്ത് കൊന്ന കേസില്‍ അറസ്റ്റിലായത്.

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ പിപാഡ് എന്ന സ്ഥലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീടിന്റെ താഴത്തെ നിലയില്‍ നിന്നാണ് തൊണ്ട മുറിഞ്ഞ നിലയില്‍ റിസ് വാനയെ കണ്ടെത്തുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. റമദാന്‍ മാസത്തില്‍ ദൈവ പ്രീതിക്കായാണ് താന്‍ കൃത്യം ചെയ്തതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.



അലിയും ഭാര്യയും രണ്ട് പെണ്‍മക്കളും രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. എല്ലാവരും ഉറങ്ങിയ ശേഷം മകളെ വിളിച്ചിറക്കി വീടിന്റെ വരാന്തയില്‍ കൊണ്ടുവന്ന് സ്വന്തം മടിയില്‍ കിടത്തി കലിമ ചൊല്ലിയ ശേഷം മൂര്‍ച്ചയേറിയ കത്തി കൊണ്ട് മകളുടെ കഴുത്ത് അറുക്കുകയയിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി തിരിച്ചുപോയി കിടന്നുറങ്ങി. പിന്നീട് പുലര്‍ച്ചെ മൂന്ന് മണിയോടെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഷബാന നടത്തിയ തിരച്ചിലിലാണ് കഴുത്തറുത്ത് മരിച്ച നലിയില്‍ കണ്ടെത്തിയത്.

രാവിലെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് ജോധ്പൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരെത്തി രക്തവും മറ്റും പരിശോധിക്കുകയും സംശയം തോന്നി പിതാവിനെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, News, Rajasthan, Death, Religion, Murder, Police, Arrested, Jodhpur man held for slitting 4-year-old daughter’s throat, says was a sacrifice



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?