അതിര്‍ത്തിയില്‍ റമദാന്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു; ഭീകരരെ നേരിടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം
ന്യൂഡല്‍ഹി: (www.kvartha.com 17.06.2018) അതിര്‍ത്തിയില്‍ റമദാന്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. ഭീകരരെ നേരിടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. റമദാന്‍ മാസം അവസാനിച്ചതിനൊപ്പം കശ്മീരിലെ വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മേയ് 17 മുതല്‍ ആണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ തീരുമാനം പിന്‍വലിക്കുന്നതാവും ഉചിതമെന്ന് ദേശീയസുരക്ഷാ ഏജന്‍സികളും ബിജെപിയും നിലപാട് എടുത്തിരുന്നു.
കശ്മീരിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ യോഗ തീരുമാനം രാജ്‌നാഥ് സിങ് അറിയിച്ചത്.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷത്തില്‍ റമദാന്‍ ആചരിക്കുന്നതിനു വേണ്ടിയാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതിനു രാജ്യം മുഴുവനും മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. വെടിനിര്‍ത്തലുമായി എല്ലാവരും സഹകരിക്കുമെന്നാണു കരുതിയിരുന്നത്. സുരക്ഷാസേന ഇക്കാലയളവില്‍ പ്രകോപനങ്ങള്‍ക്കെതിരെ പക്വമായാണു പ്രതികരിച്ചത്.
എന്നാല്‍ ഭീകരര്‍ സാധാരണക്കാരുടെയും സുരക്ഷാസേനയുടെയും നേരെ തങ്ങളുടെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടു, ചിലര്‍ക്കു പരിക്കേറ്റു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഭീകരരെ തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കാന്‍ സുരക്ഷാസേനയ്ക്ക് അധികാരം നല്‍കുകയാണെന്നും സംഘര്‍ഷങ്ങളും ഭീകരതയും ഇല്ലാത്ത അന്തരീക്ഷമാണ് സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭീകരരെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും ഇക്കാര്യത്തില്‍ സമാധാനകാംക്ഷികളായ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
വെടിനിര്‍ത്തലിന്റെ ഗുണഭോക്താക്കള്‍ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണു ബിജെപിയുടെ കശ്മീര്‍ ഘടകത്തിനുള്ളത്. കശ്മീര്‍ സന്ദര്‍ശിച്ച ബിജെപി കേന്ദ്ര നേതാവും അതു വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥയാത്ര ഈ മാസം 28നു തുടങ്ങാനിരിക്കേ, വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമാവില്ലെന്നായിരുന്നു അജിത് ഡോവലിന്റെയും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും നിലപാട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏപ്രില്‍ 19 മുതല്‍ മേയ് 16 വരെ ഭീകരതയുമായി ബന്ധപ്പെട്ട് 25 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മേയ് 17നും ജൂണ്‍ 13നും ഇടയില്‍ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും പലപ്പോഴും പാകിസ്ഥാന്‍ ഇത് ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Government Suspends Ramzan Ceasefire, Security Forces To Resume Operations Against Terrorists In J-K: Rajnath Singh, New Delhi, News, Politics, Trending, Twitter, Jammu, Kashmir, National.

Powered by Info News For You

Comments
Post a Comment