ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു (www.evisionnews.co): ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ ദാരുണമായി മരിച്ചു. കൗപിലെ സമീര്‍ (30), ഭാര്യ ഷംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നന്തൂര്‍ സര്‍ക്കിളിലാണ് അപകടം. ബെല്‍ത്തങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന സമീറും ഷംറിനും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷംറിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കങ്കനാടി പോലീസ് കേസെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?