തെറ്റ് മനസിലായതോടെ മാപ്പ് പറഞ്ഞ് നടി ശബാന അസ്മി
ന്യൂഡല്‍ഹി:(www.kvartha.com 07/06/2018) തെറ്റ് മനസിലായതോടെ മാപ്പ് പറഞ്ഞ് നടി ശബാന അസ്മി. സാമൂഹ്യ മാധ്യമങ്ങളിലെ വാര്‍ത്തകളുടെ സത്യാവസ്ഥ മനസിലാക്കാതെ ഷെയര്‍ ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞാണ് ശബാന രംഗത്തെത്തിയത്. റെയില്‍വെക്കെതിരായ ഒരു തെറ്റായ വാര്‍ത്തഷയര്‍ ചെയ്തതാണ് നടിക്ക് പണിയായത്. നടിയുടെ അമളി ട്വിറ്ററിലെ പ്രധാന ചര്‍ച്ചാവിഷയമായതോടെയാണ് നടി മാപ്പ് പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ഷയര്‍ ചെയ്യപ്പെട്ട, റെയില്‍വേയിലെ കാറ്ററിംഗ് ജീവനക്കാരെന്ന് തോന്നിക്കുന്നവര്‍ മലിനജലത്തില്‍ പാത്രങ്ങള്‍ കഴുകുന്ന വിഡിയോയാണ് താരം ഷെയര്‍ ചെയ്തത്. ട്വീറ്റില്‍ റെയില്‍വെയേയും വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലില്‍ നടന്നതാണെന്ന് റെയില്‍വെ തന്നെ മറുപടി നല്‍കി. ഇതോടെയാണ് ശബാന മാപ്പ് പറഞ്ഞത്.
സംഭവം ശരിയല്ലെന്ന് വ്യക്തമാക്കിയതിന് നന്ദിയെന്നും ഇതില്‍ മാപ്പ് പറയുന്നുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു. എങ്കിലും ഈ വിഷയത്തില്‍ അസ്മി ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Social Network, For Railways Tweet, Shabana Azmi "Stands Corrected", Issues Apology

Powered by Info News For You

Comments
Post a Comment