കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ താന്‍ തെറ്റിധരിപ്പിച്ചെന്ന റിപ്പോര്‍ട്ട് ശരിയല്ല; വിശദീകരണവുമായി കോട്ടയം മുന്‍ എസ്പി വി എം മുഹമ്മദ് റഫീഖ്

കോട്ടയം: (www.kvartha.com 01.06.2018) കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ താന്‍ തെറ്റിധരിപ്പിച്ചെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് കോട്ടയം മുന്‍ എസ്പി വി.എം. മുഹമ്മദ് റഫീഖ്.

സംഭവത്തെ കുറിച്ച് എസ്പിയുടെ പ്രതികരണം ഇങ്ങനെയണ്;

മേയ് 27 ന് രാവിലെ മുതല്‍, താന്‍ കോട്ടയത്തെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലായിരുന്നു. അന്ന് വൈകിട്ട് നാലേകാലോടെ ഗാന്ധിനഗറിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്നതിനിടെ അവിടെ സുരക്ഷാ ചുമതലയിലായിരുന്ന തന്നെ വിളിച്ച് കെവിനെ കാണാതായ സംഭവത്തെക്കുറിച്ച് ചോദിച്ചു. കേസെടുത്തില്ലെന്ന മാധ്യമവാര്‍ത്തകള്‍ കണ്ടാണ് മുഖ്യമന്ത്രി തന്നോട് ഇക്കാര്യം ചോദിച്ചത്.

Kevin murder case; Not misleaded CM Pinarayi vijayan says SP V M Mohammed Rafique, Kottayam, News, Report, Protection, Chief Minister, Pinarayi vijayan, Media, Crime, Murder case, Criminal Case, Trending, Kerala

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലായിരുന്നതിനാല്‍ ഇക്കാര്യം അറിഞ്ഞതേയുള്ളുവെന്നും ഉടന്‍ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഡിവൈഎസ്പിയോട് ഉടന്‍ നടപടിയെടുക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വൈകിട്ട് ഓഫീസില്‍ എത്തിയ ഉടന്‍ രേഖാമൂലം ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരമാണ് കോട്ടയത്തും കൊല്ലത്തേക്കും അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്.

രാത്രി വരെ മിസിങ് കേസായാണ് ഇത് പരിഗണിച്ചത്. രാത്രി തന്നെ കൊല്ലത്തേക്കു പോയ പോലീസ് സംഘമാണ് ഒടുവില്‍ തെന്മല ചാലിയേക്കര തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സാധാരണഗതിയില്‍ ജില്ലയിലെ എല്ലാ കേസും എസ്‌ഐമാര്‍ അതാത് സമയം എസ്പിയെ ധരിപ്പിക്കാറില്ല. മിസിങ് കേസുകള്‍ പലതും അടുത്ത ദിവസമാണ് എസ്പി അറിയാറുള്ളത്. കാണാതായെന്ന പരാതി മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. ഇത് അറിയുന്നതില്‍ എസ്പിയെന്ന നിലയില്‍ കാലതാമസമുണ്ടായെന്നതില്‍ വീഴ്ച സമ്മതിക്കുന്നു. എന്നാല്‍ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന റിപ്പോര്‍ട്ട് ശരിയല്ല.

കേസ് നല്‍കിയെന്നു പറയുന്ന 11 മുതല്‍ വൈകിട്ട് നാലു മണി വരെ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലയിലായിരുന്നതിനാല്‍ അറിയാന്‍ കാലതാമസമുണ്ടായി. ലോക്കല്‍ പോലീസില്‍ നിന്ന് ഇക്കാര്യം അറിയുന്നതില്‍ കാലതാമസം വന്നു. ജൂനിയര്‍ ഓഫിസര്‍മാര്‍ വിവരം അറിയിച്ചില്ല. എന്നാല്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ തെറ്റിധരിപ്പിച്ചിട്ടില്ല.

മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് അക്ഷരംപ്രതി അനുസരിക്കുകയാണ് ചെയ്തത്. കേസന്വേഷണത്തില്‍ കാലതാമസമുണ്ടായെന്ന വിവരം വ്യക്തമായതോടെ എസ്‌ഐയ്‌ക്കെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കാനിരിക്കെയാണ് തനിക്ക് സ്ഥാനചലനമുണ്ടായത്.

27 ന് പുലര്‍ച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും പതിമൂന്നംഗ സംഘം മാന്നാനത്തെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ കെവിന്റെ പിതാവും നീനുവും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ അതുകഴിഞ്ഞിട്ടു പരിഗണിക്കാമെന്ന നിലപാടിലായിരുന്നു എസ്‌ഐ ഷിബു. ഇതു പിന്നീടു വിവാദമായിരുന്നു. പിറ്റേന്നു രാവിലെ കൊല്ലം തെന്മലയ്ക്കടുത്ത് ചാലിയേക്കര തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kevin murder case; Not misleaded CM Pinarayi vijayan says SP V M Mohammed Rafique, Kottayam, News, Report, Protection, Chief Minister, Pinarayi vijayan, Media, Crime, Murder case, Criminal Case, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?