ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യം; ഇറാനില്‍ നടക്കാനിരുന്ന ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും താരം പിന്മാറി

ന്യൂഡല്‍ഹി: (www.kvartha.com 13.06.2018) ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ പിന്മാറി. ഇറാനില്‍ ശിരോവസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയതെന്ന് സൗമ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 4 വരെ ആണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇറാനിലെ ഹമദാനിലാണ് ചാമ്പ്യന്‍ഷിപ്പ്.

ഹിജാബ് ധരിക്കുന്നത് തന്റെ മനുഷ്യാവകാശത്തിന് മേലുള്ള ലംഘനമാണെന്ന് താരം പറയുന്നു.

Sports, Chess
വരാനിരിക്കുന്ന ഏഷ്യന്‍ നാഷണ്‍സ് കപ്പ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യന്‍ വിമന്‍സ് ടീമില്‍ നിന്നും പിന്മാറണമെന്ന് എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 4 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ശിരോവസ്ത്രമോ ബുര്‍ഖയോ നിര്‍ബന്ധിതയായി ധരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിര്‍ബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന നിയമം എന്റെ മനുഷ്യാവകാശത്തിനുമേലുള്ള ലംഘനമാണ്. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തേയും ചിന്തിക്കാനുള്ള അവകാശത്തേയും മതപരമായ അവകാശത്തേയും ബാധിക്കുന്ന ഒന്ന്. നിലവിലെ സാഹചര്യത്തില്‍ ഇറാനിലേയ്ക്ക് പോകാതിരിക്കുക എന്നത് മാത്രമാണ് എനിക്ക് മുന്‍പിലുള്ള മാര്‍ഗ്ഗം. എന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇതേയുള്ളും വഴിയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ലോക റാങ്കിംഗില്‍ 97മ് സ്ഥാനത്താണ് സൗമ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Swaminathan, who is currently placed in the 97th position in the World Rankings, further added that the rights of players are not taken care before organing tournaments.

Keywords: Sports, Chess 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?