അതെ ഫുട്‌ബോള്‍ മാനവികതയാണ്; ഇസ്രയേലിനെതിരായ മത്സരം ഉപേക്ഷിച്ച് അര്‍ജന്റീന; മത്സരം ഉപേക്ഷിക്കുന്നതുവഴിയുള്ള മുഴുവന്‍ നഷ്ടങ്ങളും ഏറ്റെടുക്കുന്നത് റൊസാരിയോയുടെ പുത്രന്‍ സാക്ഷാല്‍ ലയണല്‍ മെസ്സി; കുട്ടികള്‍ വേദന തിന്നുമ്പോള്‍ മനസ്സമാധാനത്തോടെ ഫുട്‌ബോള്‍ കളിക്കാന്‍ കഴിയില്ലെന്ന് കാല്‍പ്പന്ത് ദൈവം

ജറുസലേം: (www.kvartha.com 06.06.2018) ആഞ്ഞടിച്ച പ്രതിഷേധകൊടുങ്കാറ്റില്‍ ആടിയുലഞ്ഞ അര്‍ജന്റീന ഇസ്രയേലിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു. ഫലസ്തീനില്‍ ആധിപത്യം നേടിയ നക്ബ ദിനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇസ്രയേല്‍ അര്‍ജന്റീനയുമായി സൗഹൃദ മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫലസ്തീനില്‍ ഇസ്രയേല്‍ നരനായാട്ട് തുടരുന്ന പശ്ചാതലത്തില്‍ മെസ്സിയും സംഘവും മത്സരത്തില്‍ നിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്.

നേരത്തെ മത്സരത്തിനിറങ്ങിയാല്‍ മെസ്സിയുടെ ജേഴ്‌സി കത്തിക്കണമെന്ന് ഫലസ്തീന്‍ ഫുട്ബോള്‍ താരം ജിബ്രില്‍ രജൗബ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ജൂണ്‍ ഒമ്പതിനാണ് മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. മത്സരം ഒഴിവാക്കിയത് മൂലമുണ്ടാകുന്ന മുഴുവന്‍ സാമ്പത്തിക നഷ്ടങ്ങളും വഹിക്കാമെന്ന് മെസ്സി വാഗ്ദ്ധാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.


യൂനിസെഫ് അംബാസഡര്‍ എന്ന നിലയില്‍ നിഷ്‌കളങ്കരായ ഫലസ്തീനിയന്‍ കുട്ടികളെ കൊന്നൊടുക്കുന്നവര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനാവില്ല. മത്സരം ഉപേക്ഷിക്കുന്നു, കാരണം, ഫുട്‌ബോള്‍ കളിക്കാര്‍ എന്നതിലുപരി നമ്മള്‍ മനുഷ്യരാണ്. കുട്ടികള്‍ വേദന തിന്നുമ്പോള്‍ നമുക്കെങ്ങനെ മനസ്സമാധാനത്തോടെ ഫുട്‌ബോള്‍ കളിക്കാന്‍ കഴിയും- മെസ്സിയെ ഉദ്ധരിച്ച് പ്രേമുഖ സ്‌പോര്‍ട്ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, Protest, Israel, Leonal Messi, Palestine, Fifa, Jerusalem, Unicef, Argentina cancels Jerusalem soccer match with Israel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?