നികുതി പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ വേണ്ട; രാഷ്ട്രപതി ഭവനില്‍ നടത്താറുള്ള ഇഫ്താര്‍ വിരുന്ന് ഇത്തവണ ഇല്ല

ന്യൂഡല്‍ഹി:  (www.kvartha.com 06.06.2018) രാഷ്ട്രപതി ഭവനില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഇഫ്താര്‍ വിരുന്ന് ഇത്തവണ ഉണ്ടാവില്ല. നികുതി പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ വേണ്ടെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശം. മതേതര മൂല്യങ്ങളെ പിന്തുടര്‍ന്നാണ് രാഷ്ട്രപതി ഭവന്റെ തീരുമാനം എന്ന് രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി ആശോക് മാലിക് പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് നടക്കാതിരിക്കുന്നത്.



നേരത്തെ നാഗ്പൂര്‍ ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് നടത്തുന്നതിനെ ആര്‍എസ്എസ് തടഞ്ഞിരുന്നു. മുസ്ലിങ്ങള്‍ക്കായി ഇഫ്താര്‍ നടത്തണം എന്ന് ഇസ്ലാം എവിടെയും ആവശ്യപ്പെട്ടിട്ടില്ല എന്ന് ചൂണ്ടാണ്ടിക്കാട്ടിയായിരുന്നു ആര്‍എസ്എസ് ഇഫ്താര്‍ വിരുന്നിനുള്ള അനുമതി നിഷേധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:Rashtrapati Bhavan to skip iftar party for first time since Kalam’s tenure, India, National, News, President, New Delhi, Religion, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?