വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയയെ പീഡിപ്പിക്കാന്‍ ശ്രമം, പാര്‍ട്ടിക്കാരോട് പരാതി പറഞ്ഞപ്പോള്‍ സഹകരിക്കണമെന്ന ആവശ്യം; മനംനൊന്ത് യുവതിയുടെ ആത്മഹത്യാക്കുറിപ്പ്; യുവ നേതാവിനെതിരേ അന്വേഷണം
എരുമപ്പെട്ടി: (www.kvartha.com 06.06.2018) വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവനേതാവിനെതിരേ പോലീസ് അന്വേഷണം. എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സി കെ രമേശനെതിരേയാണ് കേസെടുത്തത്. എഐവൈഎഫ് മണലൂര്‍ നിയോജക മണ്ഡലം നേതാവ് കൂടിയാണ് രമേശ്.
യുവതിയുടെ ഭര്‍ത്താവിന്റെ ഉറ്റസുഹൃത്താണ് രമേശ്. ആശാരിപ്പണിക്കാരനായ രമേശ്, വീടിന്റെ പൊട്ടിയ ജനല്‍ച്ചില്ല് മാറ്റിവയ്ക്കാന്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. അടുക്കളയിലെത്തി യുവതിയോട് വെള്ളം ആവശ്യപ്പെടുകയും നല്‍കുന്നതിനിടെ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി.
വീട്ടില്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ എന്നതിലുപരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രമേശെന്നും ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ മോശം പെരുമാറ്റമുണ്ടായെന്നും സിപിഐ പ്രാദേശിക നേതാക്കളോടു പരാതിപ്പെട്ടപ്പോള്‍ സഹകരിക്കാന്‍ പറയുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണു യുവതി പരാതി നല്‍കിയത്.
സിപിഐ എളവള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി സി മോഹനനെയും പഞ്ചായത്ത് അംഗം നളിനി ജയനേയും വിവരമറിയിച്ചിരുന്നു. ഹോമിയോ ഡിസ്പെന്‍സറിയിലെ താല്‍ക്കാലിക ജീവനക്കാരിയായ തനിക്കു ജോലി ലഭിച്ചത് പാര്‍ട്ടി സഹായത്താലാണെന്നും സഹകരിക്കുന്നതാണു നല്ലതെന്നുമായിരുന്നു മറുപടിയെന്ന് യുവതി പറഞ്ഞു. തുടര്‍ന്നു സിപിഐ വനിതാ വിഭാഗം നേതാവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ജെന്നിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും പാര്‍ട്ടിയെ അനുസരിക്കുക അല്ലെങ്കില്‍ സ്വന്തം നിലയ്ക്കു കേസ് നടത്തുക എന്നതായിരുന്നു മറുപടിയെന്നും പറയുന്നു.
വിശ്വസിച്ച പാര്‍ട്ടി കൈവിട്ടതില്‍ മനംനൊന്ത് താനും മക്കളും ആത്മഹത്യക്കൊരുങ്ങിയതാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ പാവറട്ടി പോലീസ് മേയ് രണ്ടിനു വിശദമായ മൊഴിയെടുത്തെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നും ഫോണ്‍ വിളിച്ചും സന്ദേശങ്ങളയച്ചും ശല്യം ചെയ്ത രമേശനെതിരേ കഴിഞ്ഞമാസം 21നു വീണ്ടും പരാതി നല്‍കി.
മേയ് 31നു ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയതോടെയാണ് 21നു നല്‍കിയ പരാതിയില്‍ പാവറട്ടി പോലീസ് കേസെടുത്ത വിവരം അറിയുന്നത്. എന്നാല്‍, ഇരുപത് ദിവസത്തോളം തന്റെ പരാതി മൂടിവയ്ക്കുകയായിരുന്നെന്നും യുവതി ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Molestation attempt, Friends, Wife, Investigates, Inquiry against CPI leader on molestation issue.

Powered by Info News For You

Comments
Post a Comment