സിപിഎം നഗരസഭാ അധ്യക്ഷക്കെതിരെ വാട്‌സാപ്പില്‍ പ്രചരണം; പിന്നില്‍ പ്രവര്‍ത്തകരുണ്ടോ എന്നന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന്‍
മാവേലിക്കര: (www.kvartha.com 27.06.2018) സിപിഎം നഗരസഭാ അധ്യക്ഷക്കെതിരെ വാട്‌സാപ്പില്‍ പ്രചരണം. പിന്നില്‍ പ്രവര്‍ത്തകരുണ്ടോ എന്നന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷിനെതിരെയാണ് വാട്‌സ് ആപ്പില്‍ മോശം പരാമര്‍ശങ്ങള്‍ പ്രചരിച്ചത്. ഏകാംഗ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
വിവാദമുയര്‍ന്നപ്പോള്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച വ്യക്തി പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടിയിലെ ചിലരെ സമീപിച്ചിരുന്നു. പ്രശ്‌നം ഉണ്ടാകില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയെന്നും, പോലീസ് നടപടികള്‍ വൈകിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സമൂഹമാധ്യമങ്ങളിലെ മോശം പരാമര്‍ശത്തിനെതിരെ ലീല അഭിലാഷ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പോലീസ് തുടക്കത്തില്‍ തയ്യാറായിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടപ്പോഴാണ് ആരോപണ വിധേയനായ ഷാജിയെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
മാവേലിക്കര നഗരസഭയിലെ കെ എസ് ആര്‍ എ റസിഡന്റ്‌സ് അസോസിയേഷനിലെ 'എന്റെ കുടുംബം കെ എസ് ആര്‍ എ' എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ലീലാ അഭിലാഷിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ അപവാദ പ്രചാരണം നടത്തിയത്. അറസ്റ്റ് ചെയ്ത ഷാജിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Mavelikkara, News, Whatsapp, CPM, Politics, Whatsapp message against municipal chairperson

Powered by Info News For You

Comments
Post a Comment