യുവതി പോലീസില്‍ നല്‍കിയ പീഡന പരാതിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ബന്ധുക്കള്‍ മൃതദേഹവുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു

ഉഡുപ്പി: (www.kasargodvartha.com 04.06.2018) യുവതി പോലീസില്‍ നല്‍കിയ പീഡന പരാതിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബന്ധുക്കള്‍ മൃതദേഹവുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു. കുന്യാന സസ്തന്‍കൊടിയിലെ സന്തോഷ് കുണ്ടാറാണ് (29)ജീവനൊടുക്കിയത്. നേരത്തെ യുവാവിനെതിരെ ഒരു യുവതി പീഡന പരാതി നല്‍കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്ന സന്തോഷിനെ ദിവസങ്ങളായി കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനിടെയാണ് ബിരൂര്‍ കദൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിരപരാധിയായ യുവാവിനെ ചിലര്‍ ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവാവിന്റെ ബന്ധുക്കള്‍ മൃതദേഹവുമായി വീട്ടിനു മുന്നില്‍ പ്രതിഷേധിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീടുപൂട്ടി മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Youth, suicide, Molestation, Udupi, Mangalore, Top-Headlines, National, Youth ends life over harassment charges, family protests outside girl's house
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?