അന്ത്യോദയയ്്ക്ക് സ്റ്റോപ്പ്; ക്രെഡിറ്റ് പി കരുണാകരന്‍ എംപിക്കോ വി മുരളീധരന്‍ എംപിക്കോ? ഇരുവര്‍ക്കുമല്ല, ചങ്ങല വലിച്ച് നിര്‍ത്തിയ 'നെല്ലിക്കുന്നിലെ സ്‌പൈഡര്‍മാനിനെന്ന്' സോഷ്യല്‍ മീഡിയ; ഉത്തരവ് ആദ്യം പുറത്തുവിട്ടത് ബിജെപി, റയില്‍വെ മന്ത്രി അയച്ചുകൊടുത്ത ഉത്തരവ് കാട്ടി പ്രതിരോധിച്ച് സിപിഎമ്മും, ഇനി രാജധാനിയും പിടിച്ചുനിര്‍ത്താന്‍ കാസര്‍കോട്ടുകാര്‍
കാസര്‍കോട്: (www.kasargodvartha.com 28.06.2018) കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതിന്റെ അവകാശവാദത്തിന് വേണ്ടി പിടിവലി. ക്രെഡിറ്റ് കൈക്കലാക്കാന്‍ സ്ഥലം എംപി പി കരുണാകരനും ബിജെപി രാജ്യസഭ എംപി വി മുരളീധരനും രംഗത്ത് വന്നതോടെയാണ് ചര്‍ച്ച കൊഴുക്കുന്നത്. എന്നാല്‍ രണ്ട് എം പിമാര്‍ക്കുമല്ല, സ്റ്റോപ്പില്ലാത്ത അന്ത്യോദയയെ ചങ്ങല വലിച്ച് കാസര്‍കോട്ട് നിര്‍ത്തിയ 'നെല്ലിക്കുന്നിലെ സ്‌പൈഡര്‍മാന്‍' എന്‍ എ നെല്ലിക്കുന്നിനാണ് മുഴുവന്‍ ക്രെഡിറ്റും കൊടുക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ പി കരുണാകരന് അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ ബിജെപിയുടെ സൈബര്‍ പോരാളികള്‍ വി മുരളീധരന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് രംഗത്തുവന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സമരം ചര്‍ച്ചയാക്കിയ എന്‍ എ നെല്ലിക്കുന്നും പ്രവര്‍ത്തകരും റെയില്‍വെ സ്റ്റേഷനിലെത്തി ലഡു വിതരണം നടത്തി.
റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ വി മുരളീധരന്‍ എംപിക്ക് നല്‍കിയ ഉത്തരവിന്റെ കോപ്പി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആണ് കാസര്‍കോട്ടും പാലക്കാട്ടും സ്റ്റോപ്പ് അനുവദിച്ച കാര്യം ആദ്യം അറിയിച്ചത്. വി മുരളീധരന്‍ എംപിക്കാണ് മന്ത്രി ഉത്തരവ് നല്‍കിയതെന്നും കരുണാകരന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ റയില്‍വെ മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ട് എത്തിച്ചുനല്‍കിയ ഉത്തരവ് പുറത്തുവിട്ടാണ് പി കരുണാകരന്‍ എംപി ഇതിന് മറുപടി നല്‍കിയത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഈ വിഷയത്തില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് വൈകീട്ട് നാല് മണിയോടെ ഉത്തരവ് എത്തിച്ചുനല്‍കിയതെന്ന് പി കരുണാകരന്‍ എംപി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം തങ്ങളുടെ ശ്രമഫലമായി കാസര്‍കോടിനോടൊപ്പം ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടി ബിജെപി തിരിച്ചും മറുപടി നല്‍കുന്നു.
കൂട്ടായ ശ്രമഫലമായി അന്ത്യോദയയ്ക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ വര്‍ഷങ്ങളായി നിര്‍ത്താതെ കൂകിപ്പായുന്ന രാജധാനി എക്‌സ്പ്രസിനെയും നിര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കാസര്‍കോട്ടുകാര്‍. നിരാഹാര സമരം നടത്തി വിഷയം ലൈവായി നിര്‍ത്തിയ കോണ്‍ഗ്രസും അഭിനന്ദനമര്‍ഹിക്കുന്നു.
Keywords: Kerala, kasaragod, news, Train, CPM, MLA, N.A.Nellikunnu, BJP, Mangalore, P.Karunakaran-MP, Andyotaya, Railway station
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment