കഅ്ബക്ക് സമീപം പെട്രോളുമായി സൗദി പൗരനെ പിടികൂടിയ സംഭവം: വിശദീകരണവുമായി സുരക്ഷാ സേന

മനാമ:  (www.kvartha.com 28.06.2018) കഅ്ബക്ക് സമീപം പെട്രോളുമായി സൗദി പൗരനെ പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി സുരക്ഷാ സേന രംഗത്ത്. പിടിയിലായയാള്‍ സ്വയം ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്നും കഅ്ബയെ ലക്ഷ്യം വെച്ചുള്ള സംഭവമായിരുന്നില്ലെന്നും മക്ക സുരക്ഷ സേന വ്യക്തമാക്കി. കഅ്ബയെ ലക്ഷ്യം വെച്ചുള്ള അക്രമത്തിനാണ് ശ്രമിച്ചതെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.

അറസ്റ്റിലായ യുവാവ് മാനസിക രോഗിയാണെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണ്. സുരക്ഷാ സേന വക്താവ് സമീഹ് അല്‍ സല്‍മിയെ ഉദ്ധരിച്ചുകൊണ്ട് സൗദി വാര്‍ത്താ സൈറ്റ് ആയ സബ്ഖ് റിപോര്‍ട്ട് ചെയ്തു.

Image Credit: Courtesy: Sabq

നാല്‍പത് വയസിന് മേലെ പ്രായം തോന്നിക്കുന്ന സൗദി പൗരനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കഅ്ബയെ വലം വെക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കുടിവെള്ള ബോട്ടിലില്‍ കരുതിയ പെട്രോള്‍ ഇയാള്‍ കഅ്ബയിലേക്ക് ഒഴിക്കുകയായിരുന്നു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും വിശ്വാസികളും ചേര്‍ന്നാണ് പിടികൂടിയത്.

ഹജ്ജ്, ഉംറ സമയത്ത് കഅ്ബയെ വലയം വെക്കല്‍ പ്രധാന കര്‍മമാണ്. കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞാണ് ലോക മുസ്ലിംകള്‍ അഞ്ച് നേരം നമസ്‌കാരം നിര്‍വഹിക്കാറുള്ളത്.

Content Courtesy: Gulf News

Keywords: Mecca, Saudi Arabia, Petrol, Gulf, World, Religion, News, Suicide Attempt,  Man tried to set himself ablaze, not Kaaba, security forces say, A man was caught throwing petrol on the Holy Kaaba in Makkah



< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?