ബദിയടുക്ക താലൂക്കാസ്പത്രിയിലേക്ക് മുസ്്‌ലിം ലീഗ് മാര്‍ച്ച് രണ്ടിന്

കാസര്‍കോട് (www.evisionnews.co): ബദിയടുക്ക താലൂക്ക് ജനറല്‍ ആസ്പത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ രണ്ടിന് പത്ത് മണിക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്താന്‍ കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് ഭാരവാഹികളുടെയും മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. 24മണിക്കൂര്‍ കാഷ്വാലിറ്റി സേവനം അനുവദിച്ച ഉത്തരവ് ഉടന്‍ യാഥാര്‍ത്ഥ്യക്കണമെന്നും ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിച്ച് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ വര്‍ക്കിംഗ് അറേജ്‌മെന്റിന്റെ
പേരില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇതരസ്ഥലങ്ങളിലേക്ക് നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. 
 
പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, പി. അബ്ദുല്‍ റഹിമാന്‍ ഹാജി, ഇ. അബൂബക്കര്‍ ഹാജി, വി.എം മുനീര്‍, കെ. ഷാഫി ഹാജി, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹിമാന്‍, സി. അബ്ബാസ് ഹാജി, ഷംസുദ്ധീന്‍ കിന്നിങ്കാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മജീദ് പട്‌ള, എ.പി ഹനീഫ, എസ്.എം നൂറുദ്ധീന്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?