സഹകളിക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ കളിക്കിടെ ഗ്രൗണ്ടില്‍ 'പരിക്കേറ്റ് വീണ്' തുനീഷ്യന്‍ ഗോള്‍കീപ്പര്‍ മോയീസ് ഹസന്‍; കളിക്കാര്‍ നോമ്പെടുത്ത് കളിച്ചിട്ടും സന്നാഹമത്സരങ്ങളില്‍ പരാജയം രുചിക്കാതെ തുനീഷ്യ
തൂനിസ്: (www.kvartha.com 04.06.2018) നോമ്പെടുത്ത് കളിക്കുന്ന സഹകളിക്കാര്‍ക്ക് നോമ്പ് തുറക്കാനായി കളിക്കിടെ ഗ്രൗണ്ടില്‍ 'പരിക്കേറ്റ് വീണ്' തുനീഷ്യന്‍ ഗോള്‍കീപ്പര്‍ മോയീസ് ഹസന്‍. റഷ്യയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങളിലാണ് പരിക്കഭിനയിച്ച് തുനീഷ്യന്‍ ഗോള്‍കീപ്പര്‍ സഹകളിക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ അവസരമൊരുക്കുന്നത്.
ഈ ആഴ്ച്ച നടന്ന രണ്ട് സന്നാഹമത്സരങ്ങളിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍കീപ്പര്‍ പരിക്കഭിനയിച്ച് സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. പരിക്കേറ്റ താരത്തെ ശുശ്രൂഷിക്കാന്‍ മെഡിക്കല്‍ സംഘം ഓടിയെത്തുകയും താരത്തെ പരിചരിക്കുകയും ചെയ്യുന്ന സമയത്ത് സഹകളിക്കാര്‍ നോമ്പ് തുറക്കും.
പോര്‍ച്ചുഗലിനെതിരായ ആദ്യ സന്നാഹമത്സരത്തില്‍ 1-2 ന് പിന്നിട്ടുനില്‍ക്കുന്നതിനിടെ 58-ാം മിനിറ്റിലാണ് മോയീസ് ഹസന് 'പരിക്കേറ്റത്'. തുടര്‍ന്ന് മെഡിക്കല്‍ ടീം ഓടിയെത്തി. ഇതിനിടെ സഹകളിക്കാര്‍ സൈഡ് ലൈനിന് സമീപത്തെത്തി ഈന്തപ്പഴത്തോടൊപ്പം വെള്ളവും കുടിച്ച് നോമ്പ് തുറന്നു. നോമ്പ് തുറന്ന് ആറുമിനിറ്റുകള്‍ക്കകം തുനീഷ്യ സമനില പിടിച്ചു. കളിയവസാനിക്കുമ്പോള്‍ സ്‌കോര്‍നില; 2-2. കളിക്കാര്‍ നോമ്പെടുത്ത് കളിച്ചിട്ടും സന്നാഹമത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് തുനീഷ്യ. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുനീഷ്യ ലോകകപ്പിനെത്തുന്നത്.
Source: AL JAZEERA NEWS
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Tunisia, Fifa, World Cup, Trending, Goal Keeper, Mouez Hassen, Fast, Match, Tunisia keeper 'fakes' injury to help players break Ramadan fast

Fun fact:— Souhail Khmira (@SKhmira) June 2, 2018
Tunisian National team has played the last two friendlies while fasting. So, whenever the time comes to break Fast. The players have an agreement that the GK would go down so they can get a moment to drink some water and get something to eat 😂😂#Ramadan #tunisia pic.twitter.com/4Rgz380ukW
Powered by Info News For You

Comments
Post a Comment