'രാജ്യസഭാ സീറ്റ് നല്‍കിയത് മാണിയുമായുള്ള കരാറിന്റെ ഭാഗമായി'; കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വിശദീകരണവുമായി എംഎം ഹസന്‍
തിരുവനന്തപുരം:(www.kvartha.com 09/06/2018) കെ എം മാണിയുമായുള്ള കരാറിന്റെ ഭാഗമായാണ് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. യുഡിഎഫിലേക്ക് തിരിച്ചു വരണമെങ്കില്‍ യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള സ്ഥാനങ്ങള്‍ തിരിച്ചു നല്‍കണമെന്നായിരുന്നു കരാര്‍ എന്നും ഇതനുസരിച്ചാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്നാണ് എം എം ഹസന്റെ വിശദീകരണം.
യുഡിഎഫിലേക്ക് തിരിച്ചു വരണമെങ്കില്‍ രാജ്യസഭാ സീറ്റെന്ന ആവശ്യത്തില്‍ കെ എം മാണി ഉറച്ചു നിന്നു. മടങ്ങി വരവിന്റെ ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മാണിയെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം എല്ലാവരും അറിഞ്ഞാണ് നടപ്പിലാക്കിയതെന്നും എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വിധത്തിലുമുള്ള അനുനയ ശ്രമങ്ങള്‍ക്കും മാണി വഴങ്ങിയില്ല. യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള സ്ഥാനങ്ങള്‍ എന്നാവശ്യത്തില്‍ മാണി ഉറച്ച് നിന്നു. കോണ്‍ഗ്രസിലെ എല്ലാവരുടേയും അറിവോടെയാണ് മാണിയുടെ തിരിച്ചു വരവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യസഭ സീറ്റ് മാണി ആവശ്യപ്പെട്ടിരുന്നില്ലെന്നും സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട അട്ടിമറി നടന്നത് ഡല്‍ഹിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നു പറഞ്ഞ ഹസന്‍, വി എം സുധീരന്റെ പ്രതികരണങ്ങള്‍ വ്യക്തിപരമാണെന്ന് വ്യക്തമാക്കി. ഇതോടൊപ്പം കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് എം എം ഹസന്‍. ഫേസ്ബുക്കിലെ എംഎല്‍എമാരുടെ പ്രതികരണങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുവ എംഎല്‍എമാരെ പരിഹസിക്കുകയാണ് ഹസന്‍ ചെയ്തത്. തനിക്ക് ഫേസ്ബുക്ക് വായിക്കാന്‍ സമയമില്ലെന്നായിരുന്നു ഹസന്റെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, UDF, KPCC, Rajyasabha seat: Explanation by MM Hassan

Powered by Info News For You

Comments
Post a Comment