പാര്‍ലമെന്റ് മന്ദിരം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറല്‍
ആംസ്റ്റര്‍ഡാം: (www.kvartha.com 06.06.2018) പാര്‍ലമെന്റ് മന്ദിരം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ചുറ്റിലും പരിചാരകര്‍ ഉള്ളപ്പോഴാണ് അബദ്ധത്തില്‍ കൈയില്‍ നിന്നും തൂകിപ്പോയ കോഫി തുടച്ച് പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി വൃത്തിയാക്കുന്നത്. നെതര്‍ലാന്‍ഡ് പ്രധാനമന്ത്രി മാര്‍ക് റുട്ടേയാണ് ആ പ്രധാനമന്ത്രി. തറ വൃത്തിയാക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ ഉടന്‍ എത്തിയെങ്കിലും അവരില്‍ നിന്നും മോപ്പ് വാങ്ങിയ ശേഷം റുട്ടേ സ്വയം വൃത്തിയാക്കുകയായിരുന്നു.
വീഡിയോ വൈറലായതോടു കൂടി ട്വിറ്ററില്‍ റുട്ടേയ്ക്ക് അഭിനന്ദന പ്രവാഹമാണ്. കഴിഞ്ഞ വര്‍ഷം ഡച്ച് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സൈക്കിളിലെത്തിയ റുട്ടേയുടെ ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ലാളിത്യമെന്തെന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നായ നെതര്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയില്‍ നിന്നും മറ്റ് ലോക നേതാക്കള്‍ പഠിക്കണമെന്നായിരുന്നു അന്ന് ചിത്രത്തിന് വന്ന കമന്റുകള്‍.

Keywords: Video: Dutch PM Mark Rutte Mops Floor After Spilling Coffee. Internet Is All Praise, Parliament, News, Video, Prime Minister, Social Network, Study, World.
Powered by Info News For You

Comments
Post a Comment