യുവാക്കള്‍ക്കിടയില്‍ ഫെയ്സ്ബുക്കിനോടുള്ള താല്പര്യം കുറഞ്ഞു; കാരണം ഈ വില്ലന്‍, എന്നാല്‍ നിങ്ങളൊരു ഇന്‍സ്റ്റഗ്രാം യൂസര്‍ ആണെങ്കില്‍ അഭിമാനിക്കാം

കാലിഫോര്‍ണിയ: (www.kvartha.com 02.06.2018) ഒരു കാലത്ത് യുവാക്കളുടെ ഏറ്റവും വലിയ ഇഷ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിനോട് കൗമാരക്കാര്‍ക്കിടയില്‍ താല്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. യൂട്യൂബിനോടുള്ള താല്‍പര്യം കൂടുന്നതാണ് ഫെയ്‌സ്ബുക്ക് പിറകിലാവാന്‍ കാരണമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

World, News, Facebook, YouTube, Social Network, Internet, Youth, America, Survey, Instagram and YouTube are more popular among US teens than Facebook: Pew Research study


അമേരിക്കയിലെ 85 ശതമാനം യുവാക്കളും യൂട്യൂബാണ് ഉപയോഗിക്കുന്നത്. 51 ശതമാനം മാത്രമാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെയ്സ്ബുക്കിന്റെ മുഖ്യ സേവനത്തിന് കൗമാരക്കാര്‍ക്കിടയില്‍ പ്രചാരം കുറവാണെങ്കിലും ഫെയ്സ്ബുക്കിന്റെ മറ്റ് സേവനങ്ങള്‍ മുന്നിലുണ്ട്.

അതേസമയം നിങ്ങളൊരു ഇന്‍സ്റ്റഗ്രാം യൂസര്‍ ആണെങ്കില്‍ അഭിമാനിക്കാമെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് സേവനമായ ഇന്‍സ്റ്റഗ്രാം 72 ശതമാനം കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ക്കും അഭിമാനിക്കാമെന്നാണ് സര്‍വെ പറയുന്നത്. 69 ശതമാനം മാത്രമാണ് സ്നാപ്ചാറ്റിന്റെ പ്രചാരം. അമേരിക്കയിലെ 743 കൗമാരക്കാരെ അടിസ്ഥാനമാക്കിയാണ് പ്യൂ സര്‍വ്വേ നടത്തിയത്.

Keywords: World, News, Facebook, YouTube, Social Network, Internet, Youth, America, Survey, Instagram and YouTube are more popular among US teens than Facebook: Pew Research study


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?