ദുബൈ സ്വിമ്മിംഗ് പൂളില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

ദുബൈ: (www.kvartha.com 04.06.2018) സ്വിമ്മിംഗ് പൂളില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ട് ദുബൈയിലെ മിര്‍ദിഫിലാണ് സംഭവം. ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.

ബന്ധുക്കള്‍ക്ക് ഇഫ്താര്‍ ഒരുക്കിയ ദിവസമാണ് അപകടമുണ്ടായത്. ഇഫ്താര്‍ തിരക്കിനിടയില്‍ പുറത്ത് കടന്ന കുട്ടികളെ കാണാതായപ്പോഴാണ് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചത്. അല്പ സമയത്തിനുള്ളില്‍ കുട്ടികളെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു.

Gulf, UAE, Dubai

കുട്ടികളെ ഉടന്‍ പുറത്തെടുത്തുവെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ആണ്‍കുട്ടി ലത്തീഫ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

 SUMMARY: Two children drowned in a swimming pool of a villa in Dubai's Mirdif area on Saturday evening. The deceased girl was one-and-a-half-year-old, while her cousin brother was aged two-and-a-half years.

Keywords: Gulf, UAE, Dubai



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?