അന്ത്യോദയ എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടും: മന്ത്രി

കാഞ്ഞങ്ങാട്: (www.evisionnews.co) മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, അഡ്വ. എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 
അന്ത്യോദയ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത് മുതല്‍ മതിയായ യാത്രക്കാരില്ലാതെ കാലിയായ ബോഗിയുമായാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. ഹൊസ്ദുര്‍ഗ് താലൂക്കിന്റെ മലയോര മേഖലയിലേതുള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ നിത്യവും തെക്കന്‍ ജില്ലകളിലേക്കും തിരിച്ചും യാത്രചെയ്യുന്ന സ്റ്റേഷനായ കാഞ്ഞങ്ങാട്ട് അന്ത്യോദയ എക്സ്പ്രസ് നിര്‍ത്തേണ്ടത് ജനകീയ ആവശ്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി ജി.സുധാകരന്‍, പി. കരുണാകരന്‍ എംപി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജര്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?