മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി എടുത്തപ്പോള്‍ കിട്ടിയത് റെക്കോര്‍ഡ് വരുമാനം

തിരുവനന്തപുരം: (www.kvartha.com 06.06.2018) മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി എടുത്തപ്പോള്‍ കിട്ടിയത് റെക്കോര്‍ഡ് വരുമാനം. നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ ഘടിപ്പിച്ചതോടെയാണ് ഈ ഇനത്തില്‍ വരുമാനം ഇരട്ടിയായത്. പിഴയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 95,27,59,128 രൂപയാണ് ലഭിച്ചത് . അതിനു മുന്‍പുള്ള വര്‍ഷം 84,79,99,087 രൂപയാണ് ലഭിച്ചത് . മൊത്തത്തില്‍ 10,47,60041 രൂപയാണ് ഈയിനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

അമിതവേഗത്തില്‍ പോകുന്നവരെയും ചുവപ്പു സിഗ്‌നല്‍ മറികടക്കുന്നവരെയും പിടികൂടാന്‍ കേരളത്തിലൊട്ടാകെ 203 ക്യാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. പിഴയിനത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതു തിരുവനന്തപുരം കവടിയാറില്‍ സ്ഥാപിച്ച ക്യാമറയില്‍നിന്നാണ്. ഒരു ദിവസം ശരാശരി 2,500 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 400 രൂപ പിഴ കണക്കാക്കിയാല്‍ ഒരു ദിവസം പത്തുലക്ഷം രൂപ വരെ പിഴയിനത്തില്‍ ലഭിക്കും. 55 കിലോമീറ്ററാണ് ഇവിടെ അനുവദനീയമായ വേഗം.

Kerala government move yields results, earns crores as road tax, Thiruvananthapuram, News, Record, Report, Tax&Savings, Kerala

രണ്ടാം സ്ഥാനത്ത് ചേര്‍ത്തല മണ്ണുത്തി ദേശീയപാതയിലെ ക്യാമറകളാണ്. ഒരു ദിവസം ശരാശരി 200 നിയമലംഘനങ്ങളാണ് ഇവിടെയുള്ള ക്യാമറകള്‍ പിടികൂടുന്നത്. ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന്, ടി.പി. സെന്‍കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ 2011ലാണു ചേര്‍ത്തല മുതല്‍ അരൂര്‍വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. പിന്നീട് ചേര്‍ത്തല മണ്ണുത്തി വരെയും മറ്റു റോഡുകളിലേക്കും വ്യാപിപ്പിച്ചു. 203 ക്യാമറകള്‍ക്കു പുറമേ, വാളയാര്‍ വടക്കാഞ്ചേരി പാതയില്‍ ആധുനിക ക്യാമറകള്‍ ഈ മാസം സ്ഥാപിക്കും.

ക്യാമറകള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം - 2, കൊല്ലം - 4, പത്തനംതിട്ട ക്യാമറ ഇല്ല, കോട്ടയം - 8, ആലപ്പുഴ -16, ഇടുക്കി ഇല്ല, എറണാകുളം -35, തൃശൂര്‍ -46, മലപ്പുറം - 23, പാലക്കാട് - 2, കോഴിക്കോട് - 30, കണ്ണൂര്‍ - 31, കാസര്‍കോട് -6

പിഴ ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ച തുക

2007- 2008-  20,47,63,963

2008- 2009 - 24,44,07,034

2009 - 2010 -27,70,05,188

2010- 2011- 40,49,87,829

2011- 2012- 43,08,54,248

2012- 2013- 56,43,35,002

2013- 2014- 81,55,65,377

2014-2015- 92,09,80,668

2015- 2016-86,24,53,967

2016- 2017- 84,79,99,087

2017- 2018- 95,27,59,128

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala government move yields results, earns  crores as road tax, Thiruvananthapuram, News, Record, Report, Tax&Savings, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?