ജെസ്ന തിരോധാനം; നിര്‍ണായക വഴിത്തിരിവ്; അന്വേഷണം സുഹൃത്തിലേക്ക്, വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തി

പത്തനംതിട്ട:(www.kasargodvartha.com 20/06/2018) പ്രമാദമായ ജെസ്‌ന തിരോധാനത്തിന്റെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയയയുടെ അന്വേഷണത്തിലാണ് മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസ് അന്വേഷണം ജെസ്നയുടെ ആണ്‍ സുഹൃത്തിലേക്ക് നീങ്ങുകയാണ്. ജെസ്ന അവസാനം സന്ദേശമയച്ചത് ഈ ആണ്‍സുഹൃത്തിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരുവര്‍ഷത്തിനിടെ ജെസ്ന ആയിരത്തിലേറെ തവണ ആണ്‍സുഹൃത്തിന് വിളിച്ചതായി പോലീസ് വെളിപ്പെടുത്തുന്നു. എന്നാല്‍ സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു.

അതേസമയം, ജെസ്നയുടെ വീട്ടില്‍ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍ പറഞ്ഞു. പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്.

News, Pathanamthitta, Kerala, Investigation, Missing, Police, Crucial turning point in Jesna missing case

ജസ്നയെകാണാതായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിനായിട്ടുള്ളൂ. കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒരുതുമ്പും ലഭ്യമായിട്ടില്ല. തുടര്‍ന്ന് പുണെയിലേയ്ക്കും ഗോവയിലേക്കുമായി അന്വേഷണം വ്യാപിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വഴിത്തിരിവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Investigation, Missing, Police, Crucial turning point in Jesna missing case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?