രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്; വിട്ടുകൊടുക്കാതെ പി ജെ കുര്യനും സീറ്റിന് വേണ്ടി യുവനിരയും അങ്കം തുടരുന്നതിനിടെ 'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി'; കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും നന്ദിയെന്ന് മാണി; തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

തിരുവനന്തപുരം: (www.kvartha.com 07/06/2018) ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് കോണ്‍ഗ്രസ്. സീറ്റ് വിട്ടുനല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ പൊതുതാതപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം വിട്ടുകൊടുക്കാതെ മുതിര്‍ന്ന നേതാവ് പി ജെ കുര്യനും സീറ്റിന് വേണ്ടി യുവനിരയും അങ്കം തുടരുന്നതിനിടെ 'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി' എന്ന അവസ്ഥയായി മാറിയിരിക്കുകയാണ് മാണിക്ക് നല്‍കിയ രാജ്യസഭ സീറ്റ്. അതേസമയം തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ എസ് ശബരീനാഥ്, അനില്‍ അക്കര, വി ടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരാണ് രാഹുലിന് കത്തയച്ചത്.

Kerala, Thiruvananthapuram, News, Kerala Congress, Congress, Politics, Election, Rajya Sabha, K.M.Mani, Rajya Sabha seat: Now, IUML leader Kunhalikutty champions Kerala Congress(M)'s cause

ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ സീറ്റ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ ധാരണയായത് ലീഗിന്റെ ശക്തമായ ഇടപെടലായിരുന്നു. മാണിയേയും കൂട്ടരെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നുമായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടയുടെ നിലപാട്. കേരളാ കോണ്‍ഗ്രസും ലീഗും വിട്ടുവീഴ്ചകള്‍ക്ക് തയാറാകാതെ നിലപാടിലുറച്ച് നിന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടി വരികയായിരുന്നു.

Keywords: Kerala, Thiruvananthapuram, News, Kerala Congress, Congress, Politics, Election, Rajya Sabha, K.M.Mani, Rajya Sabha seat: Now, IUML leader Kunhalikutty champions Kerala Congress(M)'s cause 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?