അര്‍ജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പുതിയ താരം; പരിക്കേറ്റ ലാന്‍സിനി പുറത്ത്

മോസ്‌കോ: (www.kvartha.com 09.06.2018) അര്‍ജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പുതിയ താരത്തെ തെരഞ്ഞെടുത്തു. ക്ലബ്ബ് അത്‌ലെറ്റികോ റിവര്‍ പ്ലേറ്റ് താരം എന്‍സോ പെരെസ് ആണ് 23 അംഗ ടീമിലേക്ക് പുതുതായി എത്തിയത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ലാന്‍സിനി ലോകകപ്പില്‍ നിന്ന് പുറത്തായ സാഹചര്യത്തിലാണ് പെരെസിന് നെറുക്ക് വീണത്.



ഇക്കാര്‍ഡിയും ഡിയേഗോ പെറോട്ടിയും ടീമില്‍ ഇടം പിടിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പരിചയ സമ്പന്നനായ എന്‍സോ പെരസ് കോച്ച് സാംപോളിയുടെ ടീമില്‍ ഇടം പിടിക്കുകയായിരുന്നു.

എന്‍സോ പെരസ് കഴിഞ്ഞ വര്‍ഷമാണ് വലന്‍സിയ വിട്ട് റിവര്‍ പ്ലേറ്റില്‍ എത്തിയത്. 2014 ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഫൈനല്‍ അടക്കം മൂന്ന് മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. അര്‍ജന്റീന ജേഴ്‌സിയില്‍ 22 മത്സരങ്ങളാണ് പെരസ് കളിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, World Cup, Football, Fifa, Argentina, Injured, Russia, World Cup 2018: Enzo Perez replaces Manuel Lanzini in Argentina squad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?