റമദാന്‍ മാസം കേക്ക് മുറിച്ച് വസീം അക്രമിന്റെ ജന്മദിനം ആഘോഷിച്ചു; പ്രതിഷേധം ശക്തമായതോടെ വഖാര്‍ യൂനുസ് മാപ്പ് പറഞ്ഞു തടിയൂരി
ലീഡ്സ്:(www.kvartha.com 05/06/2018) റമദാന്‍ മാസം കേക്ക് മുറിച്ച് വസീം അക്രമിന്റെ ജന്മദിനം ആഘോഷിച്ച വഖാര്‍ യൂനുസ് പുലിവാല് പിടിച്ചു. ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞു തടിയൂരി. ഹെഡ്ലിങ്ലേയില്‍ നടന്ന ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം. വസീം അക്രമിന്റെ ജന്മദിനം കമന്ററി ബോക്സിലിരുന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. ഇത് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു.
എല്ലാവരും നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ലൈവായി കേക്ക് മുറിച്ചതിനെതിരെയാണ് പാക് ആരാധകര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വഖാര്‍ യൂനുസിനും വസീം അക്രമിനുമെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. ഇതിന് പിന്നാലെയാണ് വഖാര്‍ യൂനുസ് മാപ്പപേക്ഷയുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
'ഇന്നലെ വസീം ഭായിയുടെ പിറന്നാളിന് കേക്ക് മുറിച്ചതിന് എല്ലാവരും ക്ഷമിക്കണം. റമദാന്‍ മാസത്തേയും നോമ്പ് അനുഷ്ഠിക്കുന്നവരേയും ഞങ്ങള്‍ ബഹുമാനിക്കണമായിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്. എല്ലാവരോടും മാപ്പ് ചോദിക്കുന്നു' വഖാര്‍ ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Twitter, Social Network, Sports, Waqar Younis Apologises After Celebrating Wasim Akram's Birthday During Ramzan

Powered by Info News For You

Comments
Post a Comment