ചാര്‍ട്ടേഡ് വിമാനം തര്‍ന്നുവീണത് പരീക്ഷണപ്പറക്കലിനിടെ, തകര്‍ന്നത് യുപി സര്‍ക്കാര്‍ നാല് വര്‍ഷം മുമ്പ് വിറ്റൊഴിവാക്കിയ വിമാനം
മുംബൈ: (www.kvartha.com 28.06.2018) പരീക്ഷണപ്പറക്കലിനിടെ മുംബൈയില്‍ തകര്‍ന്നുവീണത് തകര്‍ന്നത് യുപി സര്‍ക്കാര്‍ നാല് വര്‍ഷം മുമ്പ് വിറ്റൊഴിവാക്കിയ വിമാനം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2014ല്‍ വിറ്റ വിമാനം ആണ് തകര്‍ന്നത്. യുവൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് നിലവില്‍ വിമാനത്തിന്റെ ഉടമകള്‍. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.
അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനായിരുന്നു യുവൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ തീരുമാനം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷമുള്ള പരീക്ഷണപ്പറക്കലിനിടെയാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരായ ക്യാപ്റ്റന്‍ പി എസ് രജ്പുത്, ക്യാപ്റ്റന്‍ മരിയ എന്നിവരും രണ്ട് എഞ്ചിനീയര്‍മാരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചത്. ജുഹുവില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഘാട്‌കോപ്പറിലെ സര്‍വോദയ് നഗറിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു സമീപമാണ് 12 സീറ്റുള്ള കിങ് എയര്‍ സി20 വിമാനം തകര്‍ന്നു വീണത്. പ്രാഥമിക അന്വേഷണത്തിനായി ഡിജിസിഎ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mumbai, Air Plane, Government, Plane Crash, UP Government, Small Plane Crashes Into Mumbai Construction Site, 5 Dead.

Powered by Info News For You

Comments
Post a Comment