കനിയണം അധികൃതര്‍ കനിയാല പ്രദേശത്തുകാരോട്; പൊട്ടിപ്പൊളിഞ്ഞതും ചെളിക്കുളവുമായ റോഡ് താണ്ടി ദുരിതം തിന്ന് മടുത്ത് യാത്രക്കാര്‍, തെരുഞ്ഞെടുപ്പ് കാലത്ത് നന്നാക്കുമെന്ന് മോഹന വാഗ്ദാനം മാത്രം
ഉപ്പള: (www.kasargodvartha.com 19.06.2018) കനിയണം അധികൃതര്‍ കനിയാല പ്രദേശത്തുകാരോട്. പൊട്ടിപ്പൊളിഞ്ഞതും ചെളിക്കുളവുമായ റോഡ് താണ്ടി ദുരിതം തിന്ന് മടുത്ത് യാത്രക്കാര്‍. പലതവണ അവഗണനയെ കുറിച്ച് എംപിക്കും എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദാനവുമായി കടന്നു വന്ന് തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഈ പ്രദേശത്തുകാരെ തിരിച്ചു നോക്കാത്ത അവസ്ഥയാണ്. മൂന്ന് സ്‌കൂളുകളിലായി നൂറു കണക്കിന് കുട്ടികള്‍ പഠിക്കുന്ന പ്രദേശത്ത് എട്ടു കിലോ മീറ്ററോളമാണ് റോഡ് ചെളിക്കുളമായി മാറിയിരിക്കുന്നത്. സ്‌കൂളിലേക്ക് വരുന്ന വാഹനങ്ങള്‍ കുട്ടികളെ പാതി വഴിയില്‍ ഇറക്കിവിടുന്നു. രാവിലെ വെള്ള യൂണിഫോമിട്ട് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ ചെളി പുരണ്ടാണ് സ്‌കൂളിലെത്തുന്നതെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒരു പാലം പണിയാന്‍ കരാര്‍ നല്‍കിയിരുന്നു. പാലം പണി പൂര്‍ത്തിയാക്കാതെ ബില്‍ തുകയുമായി കരാറുകാരന്‍ മുങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ മുറവിളിയെ തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് റോഡ് ചെറിയ രീതിയില്‍ അറ്റകുറ്റ പണി നടത്തിയതൊഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളമായി ഈ റോഡിന് റീ ടാറിംഗ് പോലും നടത്തിയിട്ടില്ല.
മുപ്പതു രൂപ ഓട്ടോ ചാര്‍ജുള്ള ഇവിടേക്ക് ഇരട്ടി തുക നല്‍കിയാലും വരാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മടിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Road, Road-damage, Kaniyala Road damaged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment