പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഫലസ്തീന്‍ നഴ്‌സിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു; നജ്ജാറിനെ സൈന്യം വേട്ടയാടിയത് പരിക്കേറ്റവര്‍ക്കുള്ള മരുന്നുമായി പോകുമ്പോള്‍

ഗാസ: (www.kvartha.com 02.06.2018) പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഫലസ്തീന്‍ നഴ്‌സിനെ ഇസ്രയേല്‍ വെടിവെച്ച് കൊന്നു. റസാന്‍ അല്‍ നജ്ജാര്‍ എന്ന വീരവനിതയെ സൈന്യം വേട്ടയാടിയത് പരിക്കേറ്റവര്‍ക്കുള്ള മരുന്നുമായി പോകുമ്പോള്‍. ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ദിവസങ്ങളായി റസാനും രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നജ്ജാറിനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഗാസ സ്ട്രീപ്പില്‍ ഫലസ്തീന്‍ പ്രക്ഷോഭകാരികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നിരുന്നു. ഇതില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണങ്ങളിലാണ് റസാന്‍ കൊല്ലപ്പെട്ടത്.

Palestinians say female medic killed, 100 injured in Gaza fence clashes, Injured, News, Gun attack, Israel, Treatment, Militants, World

ഇസ്രയേല്‍ സ്ഥാപക ദിനത്തില്‍ ജറുസലേമില്‍ യു.എസ് എംബസി തുറന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇസ്രായേലിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഫലസ്തീനില്‍ ഉയര്‍ന്ന് വരികയായിരുന്നു.

Keywords: Palestinians say female medic killed, 100 injured in Gaza fence clashes, Injured, News, Gun attack, Israel, Treatment, Militants, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?