നിപ്പ: സഭയില്‍ മാസ്‌കും കയ്യുറയും ധരിച്ച് കുറ്റ്യാടി എം.എല്‍.എ: പരിഹാസ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം (www.evisionnews.co): കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതിഷേധവുമായി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. എം.എല്‍.എ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയതിനെ തുടര്‍ന്ന് ബഹളം. കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ തുടരുന്ന നിപ്പ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ അറിയിക്കണമായിരുന്നെന്ന് സ്പീക്കര്‍ അറിയിച്ചതോടെ സഭയില്‍ ബഹളമായി. എം.എല്‍.എയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രംഗത്തെത്തി. നടപടി തീര്‍ത്തും പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം നടപടി ശരിയെല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇതോടെ പാറക്കല്‍ അബ്ദുള്ളക്ക് പിന്തുണയായി പ്രതിപക്ഷം രംഗത്തെത്തി. അതേസമയം ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് അബ്ദുള്ള ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. പ്രതിപക്ഷത്ത് നിന്ന് ചിലരും എം.എല്‍.എയുടെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment