ഡോ. കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റത് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന്റെ വസതിക്ക് മുന്നില്‍
ലക്‌നൗ: (www.kvartha.com 11.06.2018) യു പി മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന്റെ വസതിക്ക് മുന്നിലാണ് തന്റെ സഹോദരന് വെടിയേറ്റതെന്ന് ഡോ. കഫീല്‍ ഖാന്‍. വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരന്റെ സര്‍ജറി കഴിഞ്ഞതായും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും കഫീല്‍ ഖാന്‍ അറിയിച്ചു. തനിക്കെതിരെയും ആക്രമണമുണ്ടാകാമെന്ന് കഫീല്‍ ഖാന്‍ ആശങ്ക പ്രകടിപ്പിച്ചു.
എല്ലാവരോടും നന്ദി പറയുന്നു. സഹോദരന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. ആരാണ് നിറയൊഴിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ യുപി മുഖ്യമന്ത്രിയുടെ വസതിക്ക് 500 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. കഫീല്‍ ഖാന്‍ പറഞ്ഞു.
കഫീല്‍ ഖാന്റെ സഹോദരന്‍ കസിഫ് ജമീലിന് നേര്‍ക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു അജ്ഞാതര്‍ വെടി വയ്ക്കുകയായിരുന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തിനടുത്ത് വച്ച് ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് വെടിയേറ്റത്. ബിആര്‍ഡി മെഡിക്കല്‍ കോളജിലാണ് ജമീലിനെ ചികിത്സിക്കുന്നത്.
ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട് ജയില്‍ വാസം നയിച്ച ഡോ. കഫീല്‍ ഖാന്‍ കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, UP, Firing, attack, Assault, Lucknow, Doctor, hospital, Surgery, How Dr Kafeel Khan's brother was shot near high-security Gorakhnath temple

Powered by Info News For You

Comments
Post a Comment