കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം: സിറോമലബാര്‍ ബിഷപ്പിനെതിരെ കേസെടുത്തു
കൊച്ചി (www.evisionnews.co): സിറോമലബാര്‍ സഭയുടെ ബിഷപ്പിനെതിരേ ബലാത്സംഗ പരാതിയുമായി കന്യാസ്ത്രീ രംഗത്ത്. സംഭവത്തെ തുടര്‍ന്ന് മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാല്‍പ്പത്താറുകാരിയായ കന്യാസ്ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണു പരാതി. കഴിഞ്ഞ 27-നു കേസെടുത്ത പൊലീസ്, പിറ്റേന്ന് വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നിവയ്ക്കാണു കേസ്. ബിഷപ് 2014 മുതല്‍ 2016 വരെ പീഡിപ്പിച്ചെന്നും എതിര്‍ത്തപ്പോള്‍ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണു പരാതി.
എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം. രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.
Powered by Info News For You
Comments
Post a Comment