തലസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 09.06.2018) തലസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. അധോലോക നേതാവായ രാജേഷ് ഭാരതിയുടെ സംഘത്തില്‍പ്പെട്ടവരാണ് ഡല്‍ഹിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഘത്തലവനായ രാജേഷ് ഭാരതിയും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ദക്ഷിണ ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ മേഖലയിലാണ് പോലീസ് അധോലോക ഭീകരരുമായി ഏറ്റുമുട്ടിയത്. ഇവരോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറാകാതെ ഭീകരര്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസും ഭീകരര്‍ക്കുനേരെ നിറയൊഴിച്ചത്. ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ആറ് പോലീസുകാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയായവരാണ് കൊല്ലപ്പെട്ട നാലുപേരും. ഓരോരുത്തരുടേയും തലയ്ക്ക് പോലീസ് ഒരു ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏറ്റുമുട്ടലില്‍ പുരുക്കേറ്റ ഭീകരരെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും ഉപയോഗിച്ചിരുന്ന ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Police, Terrorists, Dead, Firing, Top Gangster Among 4 Killed In Fierce Gunfight With Cops In South Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?