എട്ടാം ക്ലാസുകാരിയെ ബസില്‍ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ കൂമ്പിനിട്ടിടിച്ച വിമലയെ ജില്ല പോലീസ് മേധാവി അനുമോദിച്ചു
കാസര്‍കോട്: (www.kasargodvartha.com 11.06.2018) എട്ടാം ക്ലാസുകാരിയെ ബസില്‍ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ കായികമായി നേരിട്ട് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ പരപ്പ എസ്ടി ആനിമേറ്റര്‍ വിമലയെ കാസര്‍കോട് ജില്ല പോലീസ് മേധാവി എ ശ്രീനിവാസ് അനുമോദിച്ചു. പരപ്പ ഒടയംചാല്‍ റൂട്ടിലോടുന്ന ബസില്‍ യാത്ര ചെയ്യവേ എട്ടാം ക്ലാസ്് വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ മദ്യപാനിയെ പോലീസില്‍ നിന്നും നേടിയ സ്വയം പ്രതിരോധ പരിശീലന മുറയില്‍ കിഴ്‌പ്പെടുത്തുകയായിരുന്നു.
എസ്പിയുടെ ചേംബറില്‍ നടന്ന വനിതാ സെല്‍ ഉപദേശക സമിതി യോഗത്തിലാണ് വിമലയെ അനുമോദിച്ചത്. പ്രശംസാ പത്രവും 1000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കിയാണ് വിമലയെ ആദരിച്ചത്. വനിതാ സെല്‍ സിഐ നിര്‍മല, ഡിഎല്‍എസ്എ സെക്രട്ടറി ഫിലിപ്പ്, ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എസ് മധുരി എസ് ബോസ്, ഡിസിപിഒ ബിജു, ഡിവൈഎസ്പി ഡിസിബി പ്രദീപ് കുമാര്‍, ജില്ലാ വനിതാ സുരക്ഷാ ഓഫീസര്‍ സുലജ, ജനപ്രതിനിധികള്‍, എസ്ടി ആനിമേറ്റര്‍മാര്‍, കൗണ്‍സലര്‍മാര്‍, സ്‌കൂള്‍ - കോളജ് ടീച്ചേഴ്‌സ്, അഡ്വക്കറ്റ്‌സ്, സാമൂഹ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ മിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Molestation-Attempt, Accuse, Police, SP, District, ST animator Vimala appreciated by District police chief.
Keywords: Kasaragod, Kerala, News, Molestation-Attempt, Accuse, Police, SP, District, ST animator Vimala appreciated by District police chief.
Powered by Info News For You

Comments
Post a Comment