'ശംഭു' ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: (www.kvartha.com 07.06.2018) ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍ ബാറിന് പുറത്തിറങ്ങി ശംഭു ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പം മദ്യപിച്ച സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴഞ്ചേരി മേലുകര മുരുപ്പ് കാലായില്‍ ഡിലു എസ്. നായര്‍(25)ആണ് മരിച്ചത്. സുഹൃത്തുക്കളായ ഷിബിന്‍ (24), വിഷ്ണു (27) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഷിബിനാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി പതിനൊന്നുമണിയോടെ കോഴഞ്ചേരി പാലത്തിനു സമീപമാണ് ഡിലുവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ആറന്മുള പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കോഴഞ്ചേരിയിലെ ബാര്‍ ഹോട്ടലില്‍ ഇരുന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു സംഭവം. മദ്യപിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ലഹരി വര്‍ധിപ്പിക്കാന്‍ ശംഭു എന്ന പുകയില പദാര്‍ത്ഥം ഷിബിനും വിഷ്ണുവും ഡിലുവിനോട് ആവശ്യപ്പെട്ടിരുന്നു.

Youth stabbed to death in Kozhencherry, Pathanamthitta, News, Crime, Criminal Case, Stabbed to death, Local-News, Police, Custody, Hospital, Treatment, Kerala


എന്നാല്‍, ഡിലു നല്‍കിയില്ല. ബാറിന് പുറത്തു വന്ന ശേഷം ഇതേപ്പറ്റി ചോദിച്ച് വാക്കു തര്‍ക്കമുണ്ടായി സംഘട്ടനമാവുകയായിരുന്നു. ഇതിനിടെ ഡിലു ഷിബിനെ മര്‍ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയം കൈയ്യിലിരുന്ന കത്തി കൊണ്ട് ഷിബിന്‍ കുത്തുകയായിരുന്നു.

Keywords: Youth stabbed to death in Kozhencherry, Pathanamthitta, News, Crime, Criminal Case, Stabbed to death, Local-News, Police, Custody, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?