ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് തലയില്‍ സ്വയം വെടിവച്ച് മരിച്ചു

ഇന്‍ഡോര്‍: (www.kvartha.com 12.06.2018) മധ്യപ്രദേശിലെ ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് തലയില്‍ സ്വയം വെടിവച്ച് മരിച്ചു. സില്‍വര്‍ സ്പ്രിംഗിലെ വസതിയില്‍ വച്ചായിരുന്നു ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഇന്‍ഡോറിലെ ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചില ആഭ്യന്തരപ്രശ്‌നങ്ങളാണ് അദ്ദേഹത്തെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ തടിച്ചുകൂടിയിട്ടുണ്ട്.

മുന്‍ മോഡലായിരുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ഉദയ്‌സിന്‍ ദേശ്മുഖ് എന്നാണ്. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിങ് തുടങ്ങിയവയാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭയ്യൂജി മഹാരാജ് ഏറെനാളായി മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിരുന്നതായി വിവരങ്ങളുണ്ട്.

Bhaiyyuji Maharaj dead: Know all about model-turned-spiritual leader, Madhya pradesh, News, Dead, Obituary, Suicide, Religion, Politics, Hospital, National

രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന ഭയ്യൂജിയെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡേ തുടങ്ങിയവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭയ്യൂജിക്ക് കഴിഞ്ഞ ഏപ്രില്‍ 28ന് മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് വേണ്ടെന്ന് വെച്ചിരുന്നു. ഇദ്ദേഹമുള്‍പ്പെടെ അഞ്ച് ആത്മീയ നേതാക്കള്‍ക്കാണ് അന്ന് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bhaiyyuji Maharaj dead: Know all about model-turned-spiritual leader, Madhya pradesh, News, Dead, Obituary, Suicide, Religion, Politics, Hospital, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?